മോഹന്‍ലാലിനെയും തന്നെയും തമ്മില്‍ ഒരിക്കലും താരതമ്യപ്പെടുത്തരുതെന്ന് നിവിൻ പോളി. കാരണം ലാലേട്ടന് എന്ന് പറഞ്ഞാല്‍ ലാലേട്ടനാണ്. അതുപോലെ വേറൊരു ആളില്ല. അഭിനയം വളരെ കാഷ്വല്‍ ആയി എടുക്കുന്നയാളാണ് ഞാന്‍. തുടക്കം മുതലേ ഞാന്‍ അങ്ങനെ ശീലിച്ചതാണ്. ഞാന്‍ അഭിനയം പഠിച്ച ആളൊന്നുമല്ല. ഞാൻ ചെയ്ത സിനിമകളുടെ സംവിധായകർ എനിക്കു കാണിച്ചുതന്ന വഴികളിലൂടെ പോയ ഒരാളാണ്. ഞാൻ ആ കാഷ്വൽ രീതിയിലാണ് ഇതിനെ എടുക്കാറ്.
ഒരു സിനിമ തുടങ്ങാൻ പോകുന്നതിന് മുൻപ് ഒരുപാട് തയാറെടുപ്പുകളോ തലേന്ന് ഇരുന്ന് ഡയലോഗ് പഠിക്കുകയോ ഒന്നും ഞാൻ ചെയ്യാറില്ല. ഞാൻ നേരെ സെറ്റിൽ പോകുന്നു, സ്ക്രിപ്റ്റ് വായിക്കുന്നു. എന്താണോ എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അത് തിരുത്തിത്തരാൻ ഒരു സംവിധായകൻ അവിടെയുണ്ടെന്ന ബോധം എനിക്കുണ്ട്.
ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ സംവിധായകൻ വന്നിട്ട് പറയും, നിവിൻ ഇത് കുറച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റി ചെയ്യൂ എന്ന് പറയും. കുറച്ചുദിവസം വർക്ക് ചെയ്ത് കഴിയുമ്പോൾ ഞാൻ എങ്ങനെയാണ് ആ കഥാപാത്രത്തെ കാണുന്നതെന്നും സംവിധായകൻ എങ്ങനെയാണ് കാണുന്നതെന്നും എനിക്ക് മനസിലാകും. എനിക്ക് അത് രണ്ടും തമ്മിലൊരു ലൈൻ വരയ്ക്കാൻ പറ്റും. പിന്നെ ആ ലൈനിലൂടെ പോകുക എന്നുള്ളതാണ്. അത് ഫിക്സ് ആയി കഴിഞ്ഞാൽ പിന്നെ ഞാൻ അങ്ങനെ ടെൻഷൻ എടുക്കാറില്ല എന്ന് നിവിൻ പോളി പറഞ്ഞു.
