വർക്ക് ഫ്രം ഹോം ചിലപ്പോഴൊക്കെ മടുപ്പ് തോന്നിപ്പിക്കാറുണ്ട്. എന്നും വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്താൽ ആർക്കായാലുംവ വിരസത തോന്നും. എന്നാൽ ആ വിരസതയിൽ നിന്നും മുക്തി നേടാനായി യുവതി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീട്ടിലെ ജോലി സാഹചര്യം മടുപ്പിക്കുന്നതും പ്രൊഡക്ടിവിറ്റി കുറയുന്നതുമായതോടെ തന്റെ ‘ഓഫീസ്’ ഒരു കഫേയിലേക്ക് മാറ്റിയ ദിവ്യ മോസസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
‘ചില ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അത്ര സുഖകരമാകില്ല. ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വന്നപ്പോൾ ഒരു മാറ്റത്തിനായി ഞാൻ എച്ച്.എസ്.ആറിലെ കഫേയിലേക്ക് ചെല്ലുകയായിരുന്നു. അവിടെ എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിച്ചു. ഇനി ആഴ്ചയിൽ രണ്ടുദിവസം ഇത് തുടരാനാണ് തന്റെ തീരുമാനം’ എന്ന കുറിപ്പോടെയാണ് ദിവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീടിന്റെ അന്തരീക്ഷവും കഫേയുടെ അന്തരീക്ഷവും തമ്മിൽ ഒട്ടേറെ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ചില മാറ്റങ്ങൾ ചിലപ്പോഴൊക്കെ നല്ലതെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത്.
