പഠനവൈകല്യങ്ങൾ- പഠിച്ചു, പക്ഷേ പരീക്ഷയ്ക്ക് എഴുതാനാകുന്നില്ല..!

    പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ പി​ന്നാക്കാ​വ​സ്ഥ​യി​ൽ ആ​കാ​ൻ കാ​ര​ണ​മാ​കു​ന്ന ഒ​രു ന്യൂ​റോ ഡെ​വ​ല​പ്മെ​ന്‍റ് ഡി​സോ​ഡ​ർ സ്ഥി​തി​യാ​ണ് പ​ഠ​ന വൈ​ക​ല്യം.​ പ​ഠ​ന വൈ​ക​ല്യ​ങ്ങ​ളെ ഇ​ങ്ങ​നെ ത​രംതി​രി​ക്കാം

    1. ഡിസ് ലെക്സിയ
      Dyslexia- വാ​യി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, അ​ക്ഷ​ര​ങ്ങ​ൾ മാ​റിപ്പോ​കു​ക, വാ​ക്കു​ക​ൾ തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സം, വേ​ഗ​ം കു​റ​ഞ്ഞ വാ​യ​ന എ​ന്നി​വ ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.
    2. ഡിസ് ഗ്രാഫിയ
      Dysgraphia – എ​ഴു​താ​നു​ള്ള ബു​ദ്ധി​മു​ട്ട്, മോ​ശം ക​യ്യ​ക്ഷ​രം, വാ​ക്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, സ്പെ​ല്ലിം​ഗ് തെ​റ്റു​ക​ൾ
    3. ഡിസ്കാൽകൂലിയ
      Dyscalculia – ക​ണ​ക്കു​കൂ​ട്ടാ​നു​ള്ള ബു​ദ്ധി​മു​ട്ട്, സം​ഖ്യ​ക​ൾ​ തി​രി​ച്ച​റി​യാ​നും ഗ​ണി​ത​ശാ​സ്ത്ര ആ​ശ​യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നു​മുള്ള
      പ്ര​യാ​സം.
    4. ഡിസ്പ്രാക്സിയ
      Dyspraxia – ച​ല​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നു​ള്ള ബു​ദ്ധി​മു​ട്ട്, സാ​ധ​ന​ങ്ങ​ൾ പി​ടി​ക്കു​ക, ഷൂ ​ലൈ​സ് കെ​ട്ടു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​വു​ക
    5. എഡിഎച്ച്ഡി, എഎസ്ഡി ADHD, ASD
      ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​ലും പെ​രു​മാ​റ്റ​ത്തി​ലും ഉ​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ൾ പ​ഠ​ന​ത്തെ പ​രോ​ക്ഷ​മാ​യി ബാ​ധി​ക്കും

    കു​ട്ടി​ക​ളി​ൽ മു​ൻ​കൂ​ട്ടി കാ​ണി​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ

    പ​രീ​ക്ഷാസ​മ​യ​ത്ത് ന​ന്നാ​യി പ​ഠി​ച്ച കു​ട്ടിക്ക് ഉ​ത്ത​ര​ക്ക​ട​ലാ​സി​ൽ ഉ​ത്ത​ര​ങ്ങ​ൾ എ​ഴു​താ​നാ​വാ​ത്ത അ​വ​സ്ഥ

    പ​റ​ഞ്ഞു​കൊ​ടു​ക്കു​മ്പോ​ൾ ഉ​ത്ത​രം പ​റ​യു​ക​യും പി​ന്നീ​ട് ചോ​ദി​ക്കു​മ്പോ​ൾ ഉ​ത്ത​രം കി​ട്ടാ​തി​രി​ക്കു​ന്ന​ത്

    കു​ട്ടി​ക​ൾ എ​ഴു​താ​ൻ പേ​ന അ​ല്ലെ​ങ്കി​ൽ പെ​ൻ​സി​ൽ പി​ടി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ങ്കി​ൽ, കൈ ​അ​ക്ഷ​രം മോ​ശ​മാ​ണെ​ങ്കി​ൽ, പ​ഠി​ക്കാ​ൻ വി​ളി​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ കാ​ണി​ക്കു​ന്ന അ​സ്വ​സ്ഥ​ത​ക​ൾ ഇ​വ​യെ​ല്ലാം പ​ഠ​ന വൈ​ക​ല്യ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്

    അ​ക്ഷ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല നി​റം, അ​ക്കം,ആ​കൃ​തി എ​ന്നി​വ മ​ന​സിലാ​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തും പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ്.

                          

    Related posts

    Leave a Comment