ആ​ഡം​ബ​ര ഹോ​ട്ട​ലി​ലെ ല​ഹ​രി​വേ​ട്ട; ഷോ​ണ്‍ ല​ഹ​രി​സം​ഘ​ങ്ങ​ള്‍​ക്കി​ട​യി​ലെ ദാ​ദ; പോ​ലീ​സി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ തേ​ടി ക​സ്റ്റം​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ല്‍​നി​ന്ന് വി​വി​ധ​യി​നം മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി യു​വ​തീ യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ പോ​ലീ​സി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ തേ​ടി ക​സ്റ്റം​സ്. കേ​സി​ലെ മു​ഖ്യ​പ്ര​തി ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ഉ​ട​മ തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖം ലീ​ല ഹൗ​സി​ല്‍ ഷാ​ജി ഫെ​ര്‍​ണാ​ണ്ടോ (ഷോ​ണ്‍- 44)യു​ടെ പ​ണം ഇ​ട​പാ​ടു​ക​ളാ​ണ് ക​സ്റ്റം​സ് മു​ഖ്യ​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ഷാ​ജി ഫെ​ര്‍​ണാ​ണ്ടോ ല​ഹ​രി സം​ഘ​ങ്ങ​ള്‍​ക്കി​ട​യി​ലെ ദാ​ദ​യാ​ണെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

അ​ടു​ത്തി​ടെ ഇ​യാ​ളും സം​ഘ​വും ന​ട​ത്തി​യ ല​ഹ​രി പാ​ര്‍​ട്ടി​യു​ടെ വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ക്രൂ​യി​സ് ഷി​പ്പി​ല്‍ ല​ഹ​രി​പാ​ര്‍​ട്ടി ന​ട​ത്തി​യ​ത് പു​ല​ര്‍​ച്ചെ മൂ​ന്ന് മു​ത​ല്‍ എ​ട്ടു​വ​രെ​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഷാ​ജി​യു​ടെ സ്ഥാ​പ​നം വ​ഴി ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

കേ​സി​ല്‍ ഷാ​ജി ഫെ​ര്‍​ണാ​ണ്ടോ​യ്ക്കു പു​റ​മേ ഇ​ട​പ്പ​ള്ളി റ​സ്റ്റോ​റ​ന്‍റ് ഉ​ട​മ ക​ലൂ​ര്‍ കെ​ന്‍റ് പാം ​ഫ്ലാ​റ്റി​ല്‍ ഓ​സ്റ്റി​ന്‍ ജോ​സ് (31), ക​ലൂ​ര്‍ ലോ​ട്ട​സ് വീ​ട്ടി​ല്‍ അ​ഡ്വ. രോ​ഹി​ത് നാ​യ​ര്‍ (25), കെ​മി​ക്ക​ല്‍ ട്രീ​റ്റ്‌​മെ​ന്‍റ് ബി​സി​ന​സു​കാ​ര​നാ​യ ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ര്‍ ഒ​ബ്രോ​ണ്‍ അ​പ്പാ​ര്‍​ട്‌​മെ​ന്‍റി​ല്‍ ജി​നോ മു​ര​ളി, ന്യൂ​ട്രീ​ഷ്യ​നാ​യ ആ​ല​പ്പു​ഴ നൂ​റ​നാ​ട് ഇ​ല​വു​കാ​ട്ട​യ്യ​ത്തു​തെ​ക്കേ​തി​ല്‍ അ​ക്ബ​ര്‍ ഷാ (30), ​ദ​ന്ത​ഡോ​ക്ട​റാ​യ പ​ന്ത​ളം മെ​യ്‌​ഫെ​യ​ര്‍ ബെ​ന്‍​സി റാ​വു​ത്ത​ര്‍ (29), ഫി​സി​യോ തെ​റാ​പ്പി​സ്റ്റാ​യ കൊ​ല്ലം ച​ട​യ​മം​ഗ​ലം എ​സ്ആ​ര്‍​എ​ച്ച് വീ​ട്ടി​ല്‍ സെ​യ്ത​ലി ഫാ​ത്തി​മ (29), ഏ​വി​യേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​നി ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി പൂ​ക്കൊ​ത്തു​പാ​ള​യം അ​മ​ല്‍ റൗ​ഫ് (26) എ​ന്നി​വ​രെ​യാ​ണ് ശ​നി​യാ​ഴ്ച ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹോ​ട്ട​ല്‍​മു​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ഞ്ച് ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, 0.34 ഗ്രാം ​കൊ​ക്കെ​യ്ന്‍, 0.36 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ന്‍, 0.44 ഗ്രാം ​എ​ക്സ്റ്റ​സി പി​ല്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ല​ഹ​രി എ​ത്തി​യ​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന
പ്ര​തി​ക​ള്‍​ക്ക് ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും കൊ​ക്കെ​യ്ന്‍ അ​ട​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തി​ച്ച് ന​ല്‍​കി​യ​യാ​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ് സൂ​ച​ന. ഇ​യാ​ള്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ക്രൂ​യി​സ് പാ​ര്‍​ട്ടി​ക​ളി​ലും മ​റ്റും വ​ന്‍​തോ​തി​ല്‍ ഇ​യാ​ള്‍ ല​ഹ​രി എ​ത്തി​ച്ചി​രു​ന്ന​താ​യാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

സം​ഘ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​നി മു​ത​ല്‍ ഡോ​ക്ട​ര്‍​വ​രെ
അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി​നി മു​ത​ല്‍ ഡോ​ക്ട​ര്‍​വ​രെ​യാ​ണ് ഉ​ള്ള​ത്. പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ഇ​വ​ര്‍ നി​ര​വ​ധി മ​യ​ക്കു​മ​രു​ന്ന് പാ​ര്‍​ട്ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സ്ഥി​ര​മാ​യി ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ല്‍ മു​റി​യെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ പ​തി​വ്.

Related posts

Leave a Comment