പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം. പഠന വൈകല്യങ്ങളെ ഇങ്ങനെ തരംതിരിക്കാം
- ഡിസ് ലെക്സിയ
Dyslexia- വായിക്കാനുള്ള ബുദ്ധിമുട്ട്, അക്ഷരങ്ങൾ മാറിപ്പോകുക, വാക്കുകൾ തിരിച്ചറിയാൻ പ്രയാസം, വേഗം കുറഞ്ഞ വായന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. - ഡിസ് ഗ്രാഫിയ
Dysgraphia – എഴുതാനുള്ള ബുദ്ധിമുട്ട്, മോശം കയ്യക്ഷരം, വാക്യങ്ങൾ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട്, സ്പെല്ലിംഗ് തെറ്റുകൾ - ഡിസ്കാൽകൂലിയ
Dyscalculia – കണക്കുകൂട്ടാനുള്ള ബുദ്ധിമുട്ട്, സംഖ്യകൾ തിരിച്ചറിയാനും ഗണിതശാസ്ത്ര ആശയങ്ങൾ മനസിലാക്കാനുമുള്ള
പ്രയാസം. - ഡിസ്പ്രാക്സിയ
Dyspraxia – ചലനങ്ങളുടെ ഏകോപനത്തിനുള്ള ബുദ്ധിമുട്ട്, സാധനങ്ങൾ പിടിക്കുക, ഷൂ ലൈസ് കെട്ടുക തുടങ്ങിയ കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാവുക - എഡിഎച്ച്ഡി, എഎസ്ഡി ADHD, ASD
ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന തകരാറുകൾ പഠനത്തെ പരോക്ഷമായി ബാധിക്കും
കുട്ടികളിൽ മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ
പരീക്ഷാസമയത്ത് നന്നായി പഠിച്ച കുട്ടിക്ക് ഉത്തരക്കടലാസിൽ ഉത്തരങ്ങൾ എഴുതാനാവാത്ത അവസ്ഥ
പറഞ്ഞുകൊടുക്കുമ്പോൾ ഉത്തരം പറയുകയും പിന്നീട് ചോദിക്കുമ്പോൾ ഉത്തരം കിട്ടാതിരിക്കുന്നത്
കുട്ടികൾ എഴുതാൻ പേന അല്ലെങ്കിൽ പെൻസിൽ പിടിക്കുന്നത് ശരിയല്ലെങ്കിൽ, കൈ അക്ഷരം മോശമാണെങ്കിൽ, പഠിക്കാൻ വിളിക്കുമ്പോൾ കുട്ടികൾ കാണിക്കുന്ന അസ്വസ്ഥതകൾ ഇവയെല്ലാം പഠന വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്
അക്ഷരങ്ങൾ മാത്രമല്ല നിറം, അക്കം,ആകൃതി എന്നിവ മനസിലാക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും പ്രധാന ലക്ഷണമാണ്.

