ശാ​ന്തി​ഗി​രി സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി: മോ​ഹ​ന്‍​ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ നി​ര്‍​വ​ഹി​ച്ചു. എ​ല്‍​സി വെ​ള്ളാ​മ​റ്റ​ത്തി​ന് ത​യ്യ​ല്‍ മെ​ഷീ​ന്‍ ന​ല്‍​കി​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. ശാ​ന്തി​ഗി​രി ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​പോള്‍ പാ​റ​ക്കാ​ട്ടേ​ല്‍ സി​എം​ഐ, സുജ ബേ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 1988 മു​ത​ല്‍ ശാ​ന്തി​ഗി​രി ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ രം​ഗ​ത്ത് വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്.

ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ള്‍​ക്കും യു​വാ​ക്ക​ള്‍​ക്കും സൗ​ജ​ന്യ ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം, ഭ​വ​ന നി​ര്‍​മാ​ണം, സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ള്‍, മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍, കൃ​ത്രി​മോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം, മാ​ര്യേ​ജ് ബ്യൂ​റോ, പ്രി​ന്‍റിം​ഗ് പ്ര​സ്, സോ​ഫ്റ്റ് ടെ​ക്‌​നോ​ള​ജീ​സ്, പ​ഠ​ന​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം എ​ന്നി​വ​യാ​ണ് ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

Related posts

Leave a Comment