വഴിത്തല: ശാന്തിഗിരിയില്‍ ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതിയുടെ ഉദ്ഘാടനം നടന് മോഹന്‍ലാല്‍ നിര്‍വഹിച്ചു. എല്‍സി വെള്ളാമറ്റത്തിന് തയ്യല്‍ മെഷീന് നല്‍കിയാണ് മോഹന്‍ലാല്‍ പദ്ധതിക്കു തുടക്കം കുറിച്ചത്. ശാന്തിഗിരി ഡയറക്ടര്‍ ഫാ. പോള്‍ പാറക്കാട്ടേല്‍ സിഎംഐ, സുജ ബേബി എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരുടെ കുടുംബങ്ങളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 1988 മുതല്‍ ശാന്തിഗിരി ഭിന്നശേഷിക്കാരുടെ പുനരധിവാസ രംഗത്ത് വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും യുവാക്കള്‍ക്കും സൗജന്യ ഹോസ്റ്റല്‍ സൗകര്യം, ഭവന നിര്‍മാണം, സ്വയംതൊഴില്‍ പദ്ധതികള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ പരിപാടികള്‍, കൃത്രിമോപകരണങ്ങളുടെ വിതരണം, മാര്യേജ് ബ്യൂറോ, പ്രിന്റിംഗ് പ്രസ്, സോഫ്റ്റ് ടെക്നോളജീസ്, പഠനവൈകല്യമുള്ള കുട്ടികളുടെ ശാസ്ത്രീയ പരിശീലനം എന്നിവയാണ് നടപ്പാക്കി വരുന്നത്.
