ഫ്രാ​ൻ​സ് ആ​കാ​ശ​വും ഇ​റ്റ​ലി മ​ണ്ണും നി​ഷേ​ധി​ച്ചു: ട്രം​പി​നു തി​രി​ച്ച​ടി

റോം: ​അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് വ്യോ​മ​താ​വ​ളം നി​ഷേ​ധി​ച്ച് ഇ​റ്റ​ലി. സി​സി​ലി​യി​ലെ സി​ഗോ​നെ​ല്ല വ്യോ​മ​താ​വ​ളം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ അ​ഭ്യ​ർ​ഥ​ന​യാ​ണ് ഇ​റ്റ​ലി നി​ര​സി​ച്ച​ത്. യു​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ മ​ന്ത്രി ഗു​യ്ഡോ ക്രൊ​സെ​ത്തോ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി ഇ​റ്റാ​ലി​യ​ൻ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​റ്റ​ലി​യി​ലെ യു​എ​സ് താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യു​എ​സ് ഇ​ത്ത​രം ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​നു​മ​തി തേ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി അ​റി​യി​ക്കു​ക​യും ചെ​യ്തു.

സൈ​നി​ക സാ​മ​ഗ്രി​ക​ളു​മാ​യി ഇ​സ്ര​യേ​ലി​ലേ​ക്കു​പോ​കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് ഫ്രാ​ൻ​സി​ന്‍റെ ആ​കാ​ശം നി​ഷേ​ധി​ച്ച​തും അ​മേ​രി​ക്ക​യ്ക്കു തി​രി​ച്ച​ടി​യാ​യി. ഫ്രാ​ൻ​സി​നെ വ​ള​രെ നി​സ​ഹാ​യ​ർ എ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ചു.

Related posts

Leave a Comment