ഇ​റാ​നി​ൽനി​ന്ന് വി​ളിവ​ന്നു, ജെ​റി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ശ്വാ​സം

ഉപ്പു​ത​റ: ഇ​റാ​നി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​നുപോ​യ യു​വാ​വ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ല​ടി ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ സ​ജ​ന്‍റെ മ​ക​ൻ ജെ​റി​ൻ ജോ​സ​ഫ് വീ​ട്ടി​ലേ​ക്ക് ഫോ​ൺ വി​ളി​ച്ച​ത്.

ഞ​ങ്ങ​ൾ ക​പ്പ​ലി​ൽ സു​ര​ക്ഷി​ത​രാ​ണ്, ഇ​റാ​നി​ലെ ബു​ഷാ​ർ എ​ന്ന സ്ഥ​ല​ത്താ​ണുള്ള​ത് എ​ന്നാ​ണ് ജെ​റി​ൻ മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. മ​ർ​ച്ച​ന്‍റ് നേ​വി കോ​ഴ്‌​സ് ക​ഴി​ഞ്ഞ് 2025 ജൂ​ലൈ​ 27നാ​ണ് ജെ​റി​ൻ ഇ​ന്‍റേ​ൺഷി​പ്പി​നാ​യി ഇ​റാ​നി​ലേ​ക്ക് പോ​യ​ത്. അ​ന്നു മു​ത​ൽ മി​ക്ക​വാ​റും ദി​വ​സം വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. ഇ​റാ​ൻ-ഇ​സ്ര​യേ​ൽ – അ​മേ​രി​ക്ക യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ ജെ​റി​ന് വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഫെ​ബ്രു​വ​രി 27ന് ​രാ​വി​ലെ 11.13നാ​ണ് അ​വ​സാ​ന​മാ​യി ജെ​റി​ന്‍റെ സ​ന്ദേ​ശം വീ​ട്ടു​കാ​ർ​ക്ക് കി​ട്ടി​യ​ത്. യു​ദ്ധം പ്ര​ശ്ന​മാ​ണെ​ന്നും പി​റ്റേ​ന്നു വി​ളി​ക്കാം എ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. എ​ന്നാ​ൽ, പി​ന്നീ​ട് വി​ളി​ക്കു​ക​യോ, സ​ന്ദേ​ശ​മ​യയ്ക്കു​ക​യോ ചെ​യ്തി​ല്ല. അ​ങ്ങോ​ട്ട് ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​നും ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ വീ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.

ഇ​ന്‍റേ​ൺഷി​പ്പി​ന് അ​യ​ച്ച ചെ​ന്നൈ രു​ദ്രാ​ക്ഷ മ​ർ​ച്ച​ന്‍റ് നേ​വി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു. അ​വ​ർ സു​ര​ക്ഷി​ത​രാ​ണ് എ​ന്ന മ​റു​പ​ടി മാ​ത്ര​മാ​ണ് അ​വി​ടെനി​ന്നു കി​ട്ടി​യ​ത്. അ​തി​നുശേ​ഷം 35 -ാം ദി​വ​സം മ​ക​നു​മാ​യി സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണ് ജെ​റി​ന്‍റെ മാ​താ​പി​താ​ക്ക​ൾ.

Related posts

Leave a Comment