ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് എ​ച്ച് യു​ഐ​ഡി ദു​രു​പ​യോ​ഗം: സ്വ​ര്‍​ണ ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് നി​യ​മ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി കേ​ന്ദ്രം

കൊ​ച്ചി: ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് എ​ച്ച് യു​ഐ​ഡി ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി സ്വ​ര്‍​ണ​ത്തി​ന്‍റെ ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കാ​ൻ കേ​ന്ദ്രം. ഇ​തു​വ​ഴി ഡ്യൂ​പ്ലി​ക്കേ​ഷ​ന്‍ ത​ട​യു​ന്ന​തി​നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​ണ് കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ ന​മ്പ​റു​ക​ളു​ടെ ഉ​പ​യോ​ഗം ഹാ​ള്‍​മാ​ര്‍​ക്ക് യു​ണി​ക്ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ (എ​ച്ച് യു​ഐ​ഡി) ഇ​തി​ന​കം ഉ​പ​യോ​ഗ​ത്തി​ലു​ണ്ടെ​ങ്കി​ലും ഓ​രോ ആ​ഭ​ര​ണ​ത്തി​നും അ​തി​ന്‍റെ രൂ​പ​ക​ല്പ​ന, വ​ലു​പ്പം, മ​റ്റ് സ​വി​ശേ​ഷ​ത​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ഒ​രു പ്ര​ത്യേ​ക ഐ​ഡി ഉ​ണ്ടെ​ന്ന ച​ട്ട​ക്കൂ​ട് ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

ഇ​തു​മൂ​ലം സ്വ​ർ​ണം സ​മാ​ന​മാ​യി തോ​ന്നു​ക​യോ ഉ​രു​ക്കി​ക്ക​ഴി​ഞ്ഞാ​ല്‍ ഇ​ത് വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. അ​താ​യ​ത്, ഒ​രു ആ​ഭ​ര​ണം ഒ​രി​ക്ക​ല്‍ ഉ​രു​ക്കി​ക്ക​ഴി​ഞ്ഞാ​ല്‍ അ​തി​ന് ന​ല്‍​കി​യി​ട്ടു​ള്ള സ​വി​ശേ​ഷ ഐ​ഡി മ​റ്റൊ​രു ഉ​ല്‍​പ്പ​ന്ന​ത്തി​നും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഈ ​നീ​ക്കം ഉ​റ​പ്പാ​ക്കും. ഇ​ത് സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍റെ ത​നി​പ്പ​ക​ര്‍​പ്പോ ദു​രു​പ​യോ​ഗ​മോ ത​ട​യും.

പു​തി​യ സം​വി​ധാ​നം റെ​ഗു​ലേ​റ്റ​ര്‍​മാ​ര്‍​ക്കും വാ​ങ്ങു​ന്ന​വ​ര്‍​ക്കും ഹാ​ള്‍​മാ​ര്‍​ക്ക് ന​മ്പ​ര്‍ മാ​ത്ര​മ​ല്ല, ഔ​ദ്യോ​ഗി​ക രേ​ഖ​ക​ള്‍ വ​ഴി ഉ​ല്പ​ന്ന​ത്തി​ന്‍റെ നി​ര്‍​ദ്ദി​ഷ്ട ഗു​ണ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കും. പ്ര​ത്യേ​ക ഹാ​ള്‍​മാ​ര്‍​ക്ക് ഐ​ഡി​യും പ്യൂ​രി​റ്റി ലെ​വ​ലും ഉ​പ​യോ​ഗി​ച്ച് വാ​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം.

ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് ച​ട്ട​ക്കൂ​ട് നി​ല​വി​ല്‍ വ​ന്നാ​ല്‍, ഓ​രോ സ്വ​ര്‍​ണാ​ഭ​ര​ണ​ത്തി​നും ഒ​രു സ​വി​ശേ​ഷ ഐ​ഡി ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ട​നീ​ളം അ​തി​ന്‍റെ രേ​ഖ നി​ല​നി​ര്‍​ത്താ​നും ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

  • സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment