കൊ​ച്ചി സി​റ്റി​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ത​ത് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ടി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ച്ചെ​ന്ന്

കൊ​ച്ചി: കൊ​ച്ചി സി​റ്റി​യി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ത​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ടു​ചെ​യ്യാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ച്ച​താ​യി ആ​ക്ഷേ​പം. ഇ​തോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.കൊ​ച്ചി സി​റ്റി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​ലീ​സ് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ നി​ന്നു​ള്ള നി​ര്‍​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി നി​ശ്ചി​ത ഫോം 12 ​ല്‍ മാ​ത്രം പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ മ​തി​യെ​ന്ന സി​റ്റി​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ​മാ​ണ് പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്.

ഈ ​നി​ര്‍​ദേ​ശ പ്ര​കാ​രം അ​പേ​ക്ഷ ന​ല്‍​കി​യ മു​ഴു​വ​ന്‍ പോ​ലീ​സു​കാ​ര്‍​ക്കും അ​ത​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യെ​ന്നാ​ണ് ആ​രോ​പ​ണം.പോ​ലീ​സ് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍​നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള ഫോം 12, ​ഫോം 12 ഡി ​പ്ര​കാ​ര​മു​ള്ള ഏ​ത് ഫോ​മി​ലും അ​പേ​ക്ഷ ന​ല്‍​കാ​വു​ന്ന​താ​ണെ​ന്ന നി​ര്‍​ദേ​ശം ഉ​ണ്ടാ​യി​രു​ന്നു.

മ​റ്റെ​ല്ലാ ജി​ല്ല​ക​ളി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഫോം 12 ​ഡി പ്ര​കാ​രം അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​ന് അ​വ​സ​രം ല​ഭി​ച്ച​തു മൂ​ലം അ​ത​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് അ​വ​സ​രം കി​ട്ടി. എ​ന്നാ​ല്‍ ജി​ല്ല​യി​ലെ ചി​ല മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​വ​ശ്യ പി​ടി​വാ​ശി മൂ​ല​മാ​ണ് ത​ങ്ങ​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ല്‍ വോ​ട്ടു ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യ​തെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ​യും മ​റ്റ് ജി​ല്ല​ക​ളി​ലെ​യും സി​റ്റി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ഏ​ത് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍ ആ​യാ​ലും ഇ​ത്ത​ര​ത്തി​ല്‍ ഫോം 12 ​ല്‍ മാ​ത്രം നി​ര്‍​ബ​ന്ധ​മാ​യി അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​തു മൂ​ലം ജി​ല്ല​യി​ലെ ഏ​ക സെ​ന്‍റ​റാ​യ കാ​ക്ക​നാ​ട് മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് സ്‌​കൂ​ളി​ല്‍ നേ​രി​ട്ട് എ​ത്തി​യാ​ല്‍ മാ​ത്ര​മേ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ ക​ഴി​യൂ. ഇ​തു​മൂ​ലം ബ​ഹു​ഭൂ​രി​പ​ക്ഷം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന ഇ​ന്റ​ലി​ജ​ന്‍​സും സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. സം​സ്ഥാ​ന ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​നും ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രാ​തി ന​ല്‍​കി​യ​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment