മി​സ്റ്റ​ർ എ​ക്സ് 17ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

സൂ​പ്പ​ർ താ​രം ആ​ര്യ, ശ​ര​ത് കു​മാ​ർ, ഗൗ​തം കാ​ർ​ത്തി​ക്, മ​ഞ്ജു വാ​ര്യ​ർ, അ​തു​ല്യ ര​വി, അ​ന​ഘ, റൈ​സ വി​ൽ​സ​ൺ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നു ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്ത സ്പൈ ​ആ​ക്ഷ​ൻ ത്രി​ല്ല​ർ ത​മി​ഴ് ചി​ത്രം മി​സ്റ്റ​ർ എ​ക്സ് 17ന് ​കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു.

മ​വെ​റി​ക് മൂ​വീ​സ്, പ്രി​ൻ​സ് പി​ക്ചേ​ഴ്സ് എ​ന്നീ ബാ​ന​റി​ൽ വി​നീ​റ്റ് ജെ​യി​ൻ, എ​സ്. ല​ക്ഷ്മ​ൺ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്നു. വി​ഷ്ണു വി​ശാ​ൽ ഹി​റ്റ് ചി​ത്ര​മാ​യ എ​ഫ്ഐ​ആ​റി​നു ശേ​ഷം മ​നു ആ​ന​ന്ദ് ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം, ഇ​ന്‍റ​ലി​ജ​ൻ​സ് ലോ​ക​ത്തി​ലെ നി​ഗൂ​ഢ​മാ​യ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണ്.

രാ​ജ്യ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​ഞ്ചു സം​ഭ​വ​ങ്ങ​ൾ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ ത​ട​ഞ്ഞ​തി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.‌ രാ​ജ​സ്ഥാ​ൻ, ഹോ​സൂ​ർ, ചെ​ന്നൈ, മൈ​സൂ​ർ, തൂ​ത്തു​ക്കു​ടി ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നൂ​റോ​ളം ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വി​ദേ​ശ രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കാ​ൻ ഉ​ഗാ​ണ്ട​യെ പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് അ​സ​ർ​ബൈ​ജാ​നി​ൽ വെ​ച്ചാ​ണ് ആ ​ഭാ​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത്. ഛായാ​ഗ്ര​ഹ​ണം-​അ​രു​ൺ വി​ൻ​സ​ന്‍റ്, സം​ഗീ​തം-​ദീ​പു നൈ​നാ​ൻ തോ​മ​സ്, എ​ഡി​റ്റിം​ഗ്- പ്ര​സ​ന്ന ജി.​കെ., എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ശ്രാ​വ​ന്ദി സൈ​നാ​ധ്, ആ​ക്ഷ​ൻ- സ്റ്റ​ണ്ട് സി​ൽ​വ, ആ​ർ​ട്ട് -ഇ​ന്ദു​ലാ​ൽ ക​വീ​ദ്, കോ​സ്റ്റ്യൂം​സ്- ഉ​ത്ത​രാ മേ​നോ​ൻ,ദീ​പാ​ലി നൂ​ർ, പി​ആ​ര്‍​ഒ- എ.​എ​സ്. ദി​നേ​ശ്, മ​നു ശി​വ​ൻ.

Related posts

Leave a Comment