പ​ണം മോ​ഹി​ച്ച​ല്ല ബാ​ഴ്സ വി​ട്ട​തെ​ന്ന് നെ​യ്മ​ർ

മാ​ഡ്രി​ഡ്: പ​ണം മോ​ഹി​ച്ച​ല്ല താ​ൻ ബാ​ഴ്സ​ലോ​ണ വി​ട്ട​തെ​ന്ന് ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്മ​ർ. പ​ണം മോ​ഹി​ച്ചാ​ണ് പി​എ​സ്ജി​യി​ലേ​ക്ക് മാ​റി​യ​തെ​ന്നാ​ണ് ആ​ളു​ക​ൾ ക​രു​തു​ന്ന​ത്. ഇ​ത് ത​ന്നെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​യും നെ​യ്മ​ർ പ​റ​ഞ്ഞു. കൈ​മാ​റ്റ​ക്ക​രാ​റു​ക​ളി​ലെ ലോ​ക റി​ക്കാ​ർ​ഡ് തു​ക​യാ​യ 222 ദ​ശ​ല​ക്ഷം യൂ​റോ​യ്ക്കാ​ണ് നെ​യ്മ​ർ ബാ​ഴ്സ വി​ട്ട​ത്. പി​എ​സ്ജി​യി​ൽ​നി​ന്ന് ഒ​രു വ​ർ​ഷം നെ​യ്മ​ർ​ക്ക് 45 ദ​ശ​ല​ക്ഷം യൂ​റോ പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കും.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ആ​ദ്യ ലീ​ഗ് മ​ത്സ​ര​ത്തി​ന് നെ​യ്മ​ർ ത​യാ​റെ​ടു​ത്തു ക​ഴി​ഞ്ഞ​താ​യി പി​എ​സ്ജി ചെ​യ​ർ​മാ​ൻ നാ​സ​ർ അ​ൽ ഖ​ലൈ​ഫി പ​റ​ഞ്ഞു. നെ​യ്മ​ർ​ക്ക് മു​ട​ക്കി​യ തു​ക ക്ല​ബി​ന് ഒ​രു ഭാ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തൊ​രു ക്ല​ബി​ൽ​നി​ന്നും നെ​യ്മ​ർ​ക്ക് ഇ​തി​ലും കൂ​ടു​ത​ൽ തു​ക ല​ഭി​ക്കു​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ബാ​ഴ്‌​സ​യി​ല്‍​നി​ന്ന് പി​എ​സ്ജി​യി​ലേ​ക്കു​ള്ള കൂ​ടു​മാ​റ്റം പൂ​ർ​ത്തി​യാ​യി​രു​ന്നു. പി​എ​സ്ജി​യി​ൽ​നി​ന്ന് കൈ​മാ​റ്റ​ത്തു​ക ബാ​ഴ്സ നേ​രി​ട്ടു​വാ​ങ്ങി​യാ​ണ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്. നേ​ര​ത്തെ ലാ ​ലി​ഗ അ​ധി​കൃ​ത​ർ പ​ണം കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് ഉ​ട​ക്കി​ട്ടി​രു​ന്നു. സ്പാ​നി​ഷ് ലീ​ഗ് അ​ധി​കൃ​ത​രെ മ​റി​ക​ട​ന്നാ​ണ് പി​എ​സ്ജി​യും ബാ​ഴ്സ​യും പ​ണ​കൈ​മാ​റ്റം ന​ട​ത്തി അ​വ​സാ​ന​വ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​തോ​ടെ ബാ​ഴ്സ നെ​യ്മ​റു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി. കൈ​മാ​റ്റ​ത്തു​ക മു​ഴു​വ​ൻ സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ് നെ​യ്മ​റു​ടെ ക​രാ​ർ റ​ദ്ദാ​ക്കി​യ​ത്.

 

Related posts