തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. 18-കാരൻ അറസ്റ്റിൽ. പൂവച്ചൽ പേഴുമൂട്, പുത്തൻപള്ളി റോഡരികത്തുവീട്ടിൽ മുഹമ്മദ് നാഥറിനെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയുമായി പരിചയത്തിലായത്.
പിന്നീട് നിരന്തരം ചാറ്റ് ചെയ്തും കോളുകളിലൂടെയും പെൺകുട്ടിയുമായി ബന്ധം പുലർത്തി.
ആ സൗഹൃദം മുതലെടുത്താണ് യുവാവ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
