ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണെന്നതിൽ ഉപരി ജീവനു പോലും ഭീഷണി ആകുന്ന ഒന്നാണ്. പലപ്പോഴും പല റോഡ് അപകടങ്ങളിലും ജീവൻ പൊലിയുന്നവരിൽ പകുതിയിലേറെ ആളുകളും ഹെൽമെറ്റ് ധരിക്കാത്തതിനാൽ മരണമടഞ്ഞവരാണ്. ഹെൽമറ്റ് ഉള്ളതുകൊണ്ട് മാത്രം ഇപ്പോഴു താൻ ജീവനോടെ ഇരിക്കുന്നു എന്ന് യാഷ് എന്ന യുവാവ് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബൈക്കിൽ പോകുന്ന വഴി അപ്രതീക്ഷിതമായി യാഷിന്റെ ഹെൽമറ്റിൽ ചൈനീസ് മാഞ്ച കുരുങ്ങി. ഹെൽമറ്റ് ഊരിമാറ്റിയ ശേഷം തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ച് വ്യക്തമാക്കുകയായിരുന്നു യുവാവ്.
നൂൽ എടുത്തുമാറ്റുന്നതും നൂൽ കൊണ്ട് ഹെൽമറ്റിനേറ്റ പോറലും എല്ലാം യുവാവ് വീഡിയോയിൽ കാണിക്കുന്നു. ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ ഇവ നേരെ യുവാവിന്റെ കഴുത്തിലോ മുഖത്തോ ഒക്കെ കുരുങ്ങുകയും ജീവൻ വരെ അപകടത്തിലാവുകയും ചെയ്തേനെ എന്ന് വീഡിയോയിൽ നിന്നും മനസിലാവും.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. മാഞ്ച പോലെ ഇത്രയധികം അപകടകരമായ വിധത്തിലുള്ള സംഭവങ്ങൾ നിർത്തലാക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
