ഹെ​ൽ​മ​റ്റി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്നും ജീ​വ​നോ​ടെ കാ​ണി​ല്ലാ​യി​രു​ന്നു: ഡ്രൈ​വിം​ഗി​നി​ടെ ചൈ​നീ​സ് മാ​ഞ്ച ക​ഴു​ത്തി​ൽ കു​ടു​ങ്ങി, യു​വാ​വ് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്; വൈ​റ​ലാ​യി വീ​ഡി​യോ

ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ശി​ക്ഷാ​ർ​ഹം ആ​ണെ​ന്ന​തി​ൽ ഉ​പ​രി ജീ​വ​നു പോ​ലും ഭീ​ഷ​ണി ആ​കു​ന്ന ഒ​ന്നാ​ണ്. പ​ല​പ്പോ​ഴും പ​ല റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ലും ജീ​വ​ൻ പൊ​ലി​യു​ന്ന​വ​രി​ൽ പ​കു​തി​യി​ലേ​റെ ആ​ളു​ക​ളും ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രാ​ണ്. ഹെ​ൽ​മ​റ്റ് ഉ​ള്ള​തു​കൊ​ണ്ട് മാ​ത്രം ഇ​പ്പോ​ഴു താ​ൻ ജീ​വ​നോ​ടെ ഇ​രി​ക്കു​ന്നു എ​ന്ന് യാ​ഷ് എ​ന്ന യു​വാ​വ് പ​റ​ഞ്ഞ​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ബൈ​ക്കി​ൽ പോ​കു​ന്ന വ​ഴി അ​പ്ര​തീ​ക്ഷി​ത​മാ​യി യാ​ഷി​ന്‍റെ ഹെ​ൽ​മ​റ്റി​ൽ ചൈ​നീ​സ് മാ​ഞ്ച കു​രു​ങ്ങി. ഹെ​ൽ​മ​റ്റ് ഊ​രി​മാ​റ്റി​യ ശേ​ഷം ത​നി​ക്ക് സം​ഭ​വി​ച്ച അ​പ​ക​ട​ത്തെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു യു​വാ​വ്.

നൂ​ൽ എ​ടു​ത്തു​മാ​റ്റു​ന്ന​തും നൂ​ൽ കൊ​ണ്ട് ഹെ​ൽ​മ​റ്റി​നേ​റ്റ പോ​റ​ലും എ​ല്ലാം യു​വാ​വ് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു. ഹെ​ൽ​മ​റ്റ് ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​വ നേ​രെ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ലോ മു​ഖ​ത്തോ ഒ​ക്കെ കു​രു​ങ്ങു​ക​യും ജീ​വ​ൻ വ​രെ അ​പ​ക​ട​ത്തി​ലാ​വു​ക​യും ചെ​യ്തേ​നെ എ​ന്ന് വീ‍​ഡി​യോ​യി​ൽ നി​ന്നും മ​ന​സി​ലാ​വും.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. മാ​ഞ്ച പോ​ലെ ഇ​ത്ര​യ​ധി​കം അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

 

Related posts

Leave a Comment