മലയാള സിനിമയിൽ പുത്തൻ ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് കറക്കം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അത്യന്തം വർണാഭമായ ഫ്രെയിമുകളും ഭയംജനിപ്പിക്കുന്ന പശ്ചാത്തലവും ത്രസിപ്പിക്കുന്ന സംഗീതവും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് ഹൊറർ കോമഡി പാക്കേജായിരിക്കും ചിത്രമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.
തലചുറ്റിക്കുന്ന നവയുഗയുക്തിയുടെ യൗവനവും അശാന്തരായി കറങ്ങിത്തിരിയുന്ന പ്രേതാത്മാക്കളും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. തീവ്രമായ ഇന്ദ്രിയാനുഭവങ്ങളും ചടുലഗാനങ്ങളും കറക്കത്തിന്റെ അണിയറ പ്രവർത്തകർ ഉറപ്പു തരുന്നു.
ക്രൗൺസ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിക്കുന്ന കറക്കം സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്നു. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നത്. തെന്നിന്ത്യൻ ഹിറ്റ് മേക്കർ സാം സി.എസ്. സംഗീതം പകരുന്നു.
ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം- ബബ്ലു അജു, എഡിറ്റർ-നിതിൻ ആരോൾ, മെൽവി (കോസ്റ്റ്യൂം),മേക്കപ്പ്- ആർ.ജി. വയനാടൻ, കോ ഡയറക്ടർ- ജിതിൻ സി.എസ്, സൗണ്ട് മിക്സിംഗ്-അരവിന്ദ് മേനോൻ,ആർട്ട്- രാജേഷ് പി വേലായുധൻ, കഥ- ധനുഷ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രശോഭ് വിജയൻ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ- മോഹിത് ചൗധരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോഷ് കൈമൾ, മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ, സ്റ്റിൽസ്- നിദാദ്, അഭിലാഷ് മുല്ലശേരി,സൗണ്ട്- സിങ്ക് സിനിമ, പോസ്റ്റർ ഡിസൈൻ-യെല്ലോ ടൂത്ത്സ്. അൻവർ അലി, വിനായക് ശശികുമാർ, മുഹ്സിൻ പെരാരി,ഹരീഷ് മോഹനൻ, എന്നിവർ ഗാനരചന നിർവ്വഹിച്ചിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊററായി അവതരിപ്പിക്കുന്ന കറക്കം ഈ മാസം തന്നെ തിയറ്ററുകളിലെത്തും. പിആർഒ- എ.എസ്. ദിനേശ്.
