റൂ​ട്ട് പ​രി​ഷ്ക​ര​ണം: അ​വ​ധി​ക്കാ​ലം ക​ഷ്ട​കാ​ല​മാ​യെ​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ഉ​ട​മ​ക​ൾ

ആ​ല​പ്പു​ഴ: റൂ​ട്ട് പ​രി​ഷ്കാ​രം സ്വ​കാ​ര്യബ​സ് മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. ന​ഗ​ര​ത്തി​ൽ കോ​ട​തി​പ്പാ​ലം പൊ​ളി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കി​യ​ത്. ഈ ​ന​ഷ്ട​ത്തി​നി​ടെ​യാ​ണി​പ്പോ​ൾ അ​വ​ധി​ക്കാ​ലം​കൂ​ടി എ​ത്തി​യ​ത്. ഇ​തോ​ടെ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യബ​സു​ക​ൾ ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​മെ​ന്ന് ബ​സു​ട​മ​ക​ൾ.

ഒ​രു​ദി​വ​സം ശ​രാ​ശ​രി 700-1000 രൂ​പ​യു​ടെ അ​ധി​ക​ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ൺ​സ​ഷ​ൻ കൂ​ടാ​തെ അധ്യപ​ക​ർ, സ്കൂ​ളു​ക​ളി​ലെ മ​റ്റു ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​രു​ടെ കു​റ​വ് അ​ടു​ത്ത ര​ണ്ടു​മാ​സം മേ​ഖ​ല​യെ ബാ​ധി​ക്കും.

കോ​ട​തി​പ്പാ​ലം പൊ​ളി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വ​ഴി​മാ​റ്റ​ങ്ങ​ളി​ൽ യാ​ത്രാ​സ​മ​യം കൂ​ടി​യ​തോ​ടെ ട്രി​പ്പു​ക​ൾ ന​ഷ്ട​ത്തി​ലാ​യി. വ​രു​മാ​ന​ത്തി​ലും ഇ​ടി​വു​ണ്ടാ​യി. നി​ല​വി​ൽ കൃ​ത്യ​മാ​യ സ​മ​യ​ക്ര​മീ​ക​ര​ണ​മി​ല്ലാ​തെ​യാ​ണ് ബ​സു​ക​ൾ സ‌​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​യ​ക്ര​മം പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ പ​രാ​തി. നി​ല​വി​ൽ 15 മി​നി​ട്ടോ​ളം അ​ധി​ക​സ​മ​യം സ​ർ​വീ​സ് ന​ട​ത്ത​ണം.

മ​ണ്ണ​ഞ്ചേ​രി- ഇ​ര​ട്ട​ക്കു​ള​ങ്ങ​ര, മ​ണ്ണ​ഞ്ചേ​രി- റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളാ​ണ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.

വ​രു​മാ​ന​ത്തി​ൽ കു​റ​വ്
1 മു​മ്പ് ദി​വ​സം 8000-7000 രൂ​പ വ​രെ വ​രു​മാ​നം ല​ഭി​ച്ചി​രു​ന്ന​ത്ഇ ​പ്പോ​ൾ 6000-5000 വ​രെ ആ​യി കു​റ​ഞ്ഞു
2 അ​വ​ധി​ക്കാ​ല​ത്ത് 700-1000 രൂ​പ വ​രെ ഇ​നി​യുംവ​രു​മാ​ന​ത്തി​ൽ ഇ​ടി​വു​ണ്ടാ​കു​മെ​ന്ന് ബ​സു​ട​മ​ക​ൾ
3റൂ​ട്ട് പ​രി​ഷ്ക​ര​ണം വ​ന്ന​തോ​ടെ 1000 രൂ​പ​യു​ടെ അ​ധി​ക ഡീ​സ​ൽ അ​ടി​ക്കേ​ണ്ടിവ​രു​ന്നു.
4 ഒ​രു​ദി​വ​സം 1000 രൂ​പ പോ​ലും മി​ച്ചം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും ഉ​ട​മ​ക​ൾ.

കോ​ട​തി​പ്പാ​ലം പൊ​ളി​ച്ച​തോ​ടെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ആ​കെ ത​ക​ർ​ന്നു. മേ​ഖ​ല​യെ പി​ടി​ച്ചുനി​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വ​രു​മാ​നം കു​ത്ത​നെ കു​റ​ഞ്ഞാ​ൽ ഉ​ട​മ​ക​ൾ ക​ട​ക്കെ​ണി​യി​ലാ​കും.

പി.​ജെ. കു​ര്യ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
കേ​ര​ള ബ​സ് ട്രാ​ൻ​സ്‌​പോ​ർ​ട്ട്
അ​സോ​സി​യേ​ഷ​ൻ

Related posts

Leave a Comment