ടെഹ്റൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ബദൽ പാത പ്രഖ്യാപിച്ച് ഇറാൻ. കടൻ മൈനുകൾ സ്ഥാപിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദേശം.
“ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഉദേശിക്കുന്ന എല്ലാ കപ്പലുകളും കടൽ മൈനുകളുമായുള്ള കൂട്ടിയിടിയിൽ നിന്നും ഒഴിവാകാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു’. -ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
ജലപാതയുടെ പ്രധാന മേഖലയിലാണ് മൈനുകൾ സ്ഥാപിച്ചിരിക്കുന്നത്. ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്നത് ഹോർമൂസ് കടലിടുക്കിലൂടെയാണ്.
