വിജയ് ദേവ്രകൊണ്ട ഭാര്യയും നടിയുമായ രശ്മിക മന്ദാനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുടകിലെ സ്ത്രീകൾ അതിസുന്ദരികളാണെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. ഇപ്പോൾ ഞാൻ അവരിൽ ഒരാളെ വിവാഹം കഴിച്ചിരിക്കുന്നു, അതിൽ ഞാൻ വളരെയധികം സന്തുഷ്ടനാണ്.
ഇതെന്റെ മൂന്നാമത്തെ കുടക് സന്ദർശനമാണ്. ആദ്യമായി ഇവിടെ വന്നത് സ്കൂൾ സുഹൃത്തുക്കളോടൊപ്പം വിനോദ യാത്രയ്ക്കായിരുന്നു. അന്ന് ഞാൻ താമസിച്ചിരുന്നത് രശ്മികയുടെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു. അടുത്ത തവണ വരുമ്പോൾ രശ്മികയുടെ കുട്ടിക്കാലം കടന്നുപോയ സ്ഥലങ്ങൾ കാണാൻ ആഗ്രഹമുണ്ട് എന്ന് വിജയ് ദേവ്രകൊണ്ട പറഞ്ഞു.
