ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ബ​ദ​ൽ പാ​ത​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ

ടെ​ഹ്റ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് ബ​ദ​ൽ പാ​ത പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ. ക​ട​ൻ മൈ​നു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ർ​ദേ​ശം.

“ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന എ​ല്ലാ ക​പ്പ​ലു​ക​ളും ക​ട​ൽ മൈ​നു​ക​ളു​മാ​യു​ള്ള കൂ​ട്ടി​യി​ടി​യി​ൽ നി​ന്നും ഒ​ഴി​വാ​കാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു’. -ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജ​ല​പാ​ത​യു​ടെ പ്ര​ധാ​ന മേ​ഖ​ല​യി​ലാ​ണ് മൈ​നു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ എ​ണ്ണ​യു​ടെ അ​ഞ്ചി​ലൊ​ന്ന് ഭാ​ഗം ക​ട​ന്നു​പോ​കു​ന്ന​ത് ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്.

Related posts

Leave a Comment