എന്ത് ചെയ്താലും ആളുകൾ സ്വീകരിക്കുമെന്ന കാഴ്ചപ്പാടിൽ സോഷ്യൽ മീഡിയയിൽ കാട്ടികൂട്ടുന്ന കോമാളിത്തരങ്ങൾക്ക് ഇന്ന് അറുതിയില്ല. റീച്ച് കൂട്ടാനും ആളുകൾക്കിടയിൽ ഹീറോ ആകാനും കിട്ടുന്ന അവസരങ്ങളെല്ലാം വിനിയോഗിക്കുന്ന സമൂഹത്തിലാണ് നാം ഇപ്പോൾ, അങ്ങനെ സോഷ്യൽ മീഡിയിൽ റീച്ച് കൂട്ടാൻവേണ്ടി പിതാവ് ചെയ്ത വീഡിയോ വൈറൽ.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, യുവാവ് ഒരു വീടിന് പുറത്ത് നിൽക്കുന്നതും ഒരു ചെറിയ പെൺകുട്ടി ഒന്നാം നിലയിലെ ബാൽക്കണിയുടെ മതിലിന് മുകളിൽ ബാലൻസ് ചെയ്ത് നിൽക്കുന്നതും കാണാം. താഴെ ഒരു മെത്ത വിരിച്ചിട്ടുണ്ട്.
വീഡിയോയ്ക്ക് വേണ്ടി താഴേക്ക് ചാടാൻ ആ വ്യക്തി കുട്ടിയെ നിരന്തരം പിതാവ് പ്രോത്സാഹിപ്പിക്കുന്നു. കുറച്ചു നിമിഷങ്ങൾക്കകം പെൺകുട്ടി താഴേക്ക് ചാടുകയും പിതാവ് അവളെ സുരക്ഷിതമായി പിടിക്കുകയും ചെയ്യുന്നു. വീഡിയോ നിർമ്മിക്കുന്നതിന്റെ പേരിൽ നിങ്ങളുടെ കുട്ടികളുടെ ജീവൻ അപകടത്തിലാക്കരുത് എന്ന അടിക്കുറിപ്പോടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നത് നിർത്തലാക്കണമെന്ന് പലരും അഭിപ്രായപ്പെട്ടു. കുട്ടിയുടെ സുരക്ഷയെച്ചൊല്ലി വലിയ രീതിയിലുള്ള ആശങ്കകളാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്. കമന്റ് ബോക്സിൽ നിരവധി ഉപയോക്താക്കൾ രോക്ഷവും ആശങ്കയും രേഖപ്പെടുത്തി. കുട്ടികളെ ഇത്തരം അപകടകരമായ ട്രെൻഡുകളിൽ ഉൾപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് പലരും പറഞ്ഞു.
