പിറന്നാള്‍ ദിനത്തില്‍ മഷൂറയ്ക്ക് കേക്കില്‍ പൊതിഞ്ഞ് ‘ഉഗ്രന്‍ സമ്മാനം’ കൊടുത്ത് ബഷീര്‍ ബഷി ! കണ്ണുതള്ളി മഷൂറ…

മലയാളികള്‍ക്ക് സുപരിചിതനാണ് മോഡലും ബിഗ്‌ബോസ് താരവുമായ ബഷീര്‍ ബഷി. ബിഗ്‌ബോസിന്റെ ആദ്യത്തെ സീസണിലാണ് ബഷീര്‍ മത്സരാര്‍ഥിയായി എത്തിയത്.

ഷോയിലൂടെ ബഷീറിനോടൊപ്പം തന്നെ കുടുംബവും പ്രേക്ഷകരുടെ ശ്രദ്ധനേടിയിരുന്നു. താന്‍ ഭാര്യമാരായ മഷൂറയും സുഹാനയും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

ഇപ്പോഴിതാ മഷൂറയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് ബഷീറും കുടുംബവും. പിറന്നാള്‍ കേക്കിനുള്ളില്‍ ഒരു സമ്മാനവും ബഷീര്‍ മഷൂറയ്ക്ക് ആയി കരുതിയിരുന്നു.

മഷൂറയുടെ 25ാമത്തെ പിറന്നാളായിരുന്നു ഗംഭീരമായി ആഘോഷിച്ചത്. മഷുവിന്റെ കുടുംബാംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വരുന്ന ആപ്പിളിന്റെ ഐ ഫോണ്‍ ആയിരുന്നു ബഷീര്‍ കേക്കിനുള്ളില്‍ മഷൂറയ്ക്ക് സമ്മാനമായി നല്‍കിയത്.

കേക്കിനടിയിലാണ് ബഷീര്‍ സമ്മാനം ഒളിച്ച് വെച്ചത്. പിന്നേയും എന്നെ പറ്റിക്കുകയാണോ എന്ന സംശയത്തോടെ ആയിരുന്നു മഷൂറ സമ്മാനം നോക്കിയത്.

മഷൂറയുടെ സന്തോഷനിമിഷങ്ങള്‍ ബഷീറും പങ്കുവെച്ചിരുന്നു.മഷൂറയുടെ പിതാവിനൊപ്പമായി എല്ലാവരും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നിരുന്നു.

പിറന്നാള്‍ ആഘോഷ വീഡിയോക്ക് ഒപ്പം കാക്കനാട് വികാസ് ഭവന്‍ ജംഗക്ഷനില്‍ ബിബി ഗാര്‍ഡന്‍ ഷോപ്പ് ഉദ്ഘാടന വീഡിയോയും പങ്കുവെച്ചിരുന്നു.

ഷോപ്പ് ഉദ്ഘാടനത്തിന് ഒപ്പമായാണ് പിറന്നാളും ആഘോഷിച്ചത്. സോനുവും ഞാനും ഇപ്പോഴാണ് ഈ ഷോപ്പ് കാണുന്നത്. ആ സന്തോഷമുണ്ടെന്നായിരുന്നു മഷൂറ പറഞ്ഞത്.

പിറന്നാള്‍ ആഘോഷത്തിന് ശേഷമായി ലൈവ് വീഡിയോയുമായും മഷൂറ എത്തിയിരുന്നു. തനിക്ക് ലഭിച്ച സര്‍പ്രൈസ് കണ്ടതിന്റെ എക്‌സൈറ്റ്‌മെന്റൊക്കെ പിന്നീട് പറയാം.

ആകെ ക്ഷീണത്തിലാണ്, അതിനാല്‍ ആ വീഡിയോ പിന്നീട് പോസ്റ്റ് ചെയ്യാമെന്നും മഷൂറ പറഞ്ഞിരുന്നു. നിരവധി പേരായിരുന്നു മഷൂറയ്ക്ക് ആശംസ അറിയിച്ച് എത്തിയത്.

മഷൂറയുടെ ഉപ്പയും വീഡിയോയില്‍ സംസാരിച്ചിരുന്നു. പരസ്പര സഹായവും സഹകരണവുമൊക്കെയാണ് ഞങ്ങളുടെ ഗുണം. എല്ലാ മതക്കാരേയും ദൈവത്തിന്റെ മക്കളായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഷൂറയുമായി പ്രണയത്തില്‍ ആയതിനെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം ബഷീര്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

സുഹാനയുടെ സമ്മതത്തോടെയായിരുന്നു രണ്ടാം വിവാഹം. വിവാഹ ശേഷം ഇരുവരും പ്രശ്‌നങ്ങളൊന്നും ഇല്ലാതെയാണ് കഴിയുന്നത്.

തനിക്ക് ഇങ്ങനെ സാധിച്ചുവെന്ന് കരുതി ആരും അത് അനുകരിക്കരുത്, അത്ര എളുപ്പമല്ല ഇതെന്നും താരം പറഞ്ഞിരുന്നു. മഷൂറയെ പോലെ തന്നെ സുഹാനയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Related posts

Leave a Comment