ബാ​ര്‍ കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ; സു​പ്രീം കോ​ട​തി​യി​ലെ മലയാളി അ​ഭി​ഭാ​ഷ​ക​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും

കൊ​ച്ചി: കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന കേ​ര​ള​ത്തി​ലെ അ​ഭി​ഭാ​ഷ​ക​രെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ സൂ​പ്പ​ര്‍​വൈ​സ​റി ക​മ്മി​റ്റി അ​നു​മ​തി ന​ല്‍​കി.

സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം രൂ​പീ​ക​രി​ച്ച ഉ​ന്ന​താ​ധി​കാ​ര തെ​ര​ഞ്ഞെ​ടു​പ്പ് മേ​ല്‍​നോ​ട്ട സ​മി​തി, കേ​ര​ള ബാ​ര്‍ കൗ​ണ്‍​സി​ലി​ല്‍ ചേ​ര്‍​ന്നി​ട്ടു​ള്ള​തും സു​പ്രീം കോ​ട​തി​യി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തു​മാ​യ അ​ഭി​ഭാ​ഷ​ക​ര്‍​ക്കാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​വേ​ദ​ന​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി​യ​ത്.

മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ രാ​ജീ​വ് ഷ​ക്ധ​ര്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന ഒ​രു ഉ​ന്ന​താ​ധി​കാ​ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.ഈ​മാ​സം 17 നാ​ണ് കേ​ര​ള​ത്തി​ലെ ബാ​ര്‍ കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment