കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കേരളത്തിലെ അഭിഭാഷകരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സൂപ്പര്‍വൈസറി കമ്മിറ്റി അനുമതി നല്കി.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഉന്നതാധികാര തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി, കേരള ബാര്‍ കൗണ്‍സിലില്‍ ചേര്‍ന്നിട്ടുള്ളതും സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതുമായ അഭിഭാഷകര്‍ക്കാണ് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനായി നിവേദനങ്ങള്‍ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയത്.
മുതിര്‍ന്ന അഭിഭാഷകന് രാജീവ് ഷക്ധര്‍ നേതൃത്വം നല്കുന്ന ഒരു ഉന്നതാധികാര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ്.ഈമാസം 17 നാണ് കേരളത്തിലെ ബാര്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
