ഡാ​ർ​ക്ക് ട്രാ​ക്കിം​ഗ് 17ന് ​തിയ​റ്റ​റുകളിൽ​

വ്യ​ത്യ​സ്ത​മാ​യ കു​റ്റാ​ന്വേ​ഷ​ണ ക​ഥ​യു​മാ​യി എ​ത്തു​ന്ന ഡാ​ർ​ക്ക് ട്രാ​ക്കിം​ഗ് എ​ന്ന ചി​ത്രം 17ന് ​തി​യ​റ്റ​റി​ലെ​ത്തും. കാ​മ​റാ​മാ​ൻ എ.​കെ.​ശ്രീ​കു​മാ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. അ​രി​സ്റ്റോ സു​രേ​ഷ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ, മ​റ്റ് പ്ര​മു​ഖ താ​ര​ങ്ങ​ളും പു​തു​മു​ഖ​ങ്ങും അ​ഭി​ന​യി​ക്കു​ന്നു. ഒ​രു ഓ​ർ​ഫ​നേ​ജി​നെ ചു​റ്റി​പ്പ​റ്റി ന​ട​ക്കു​ന്ന ഒ​രു ആ​ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണി​ത്.

ഓ​ർ​ഫ​നേ​ജി​ൽ നി​ന്ന് പ്രി​ൻ​സ് എ​ന്ന യു​വാ​വ് മി​സിം​ഗ് ആ​കു​ന്നു. ഓ​ർ​ഫ​നേ​ജി​ലെ കു​ട്ടി​ക​ൾ ഡി​ജി​പി​ക്ക് വി​വ​രം മെ​യി​ൽ ചെ​യ്യു​ന്നു. സൈ​ബ​ർ സെ​ൽ ഓ​ഫീ​സ​ർ രാ​മ​കൃ​ഷ്ണ (അ​രി​സ്റ്റോ സു​രേ​ഷ്) യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ ബ​ഹു​ല​മാ​യ ക​ഥ പ​റ​യു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ എ.​കെ.​ശ്രീ​കു​മാ​ർ.

ചി​ത്ര​ത്തി​ന്‍റെ ഡി​ഒ​പി കൈ​കാ​ര്യം ചെ​യ്യു​ന്ന​തും എ.​കെ. ശ്രീ​കു​മാ​ർ ത​ന്നെ. വ​ർ​ഷ​ങ്ങ​ളോ​ളം കാ​മ​റാ​മാ​നാ​യി പ്ര​വ​ർ​ത്തി​ച്ച എ.​കെ.​ശ്രീ​കു​മാ​ർ, ഡാ​ർ​ക്ക് ട്രാ​ക്കിം​ഗ് ബ​ഹു​ഭാ​ഷാ ചി​ത്ര​മാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ആ​ർ​ജെ കം​ബ​യി​ൻ​സ് ആ​ൻ​ഡ് ക്രീ​യേ​ഷ​ൻ​സി​നു വേ​ണ്ടി ജ​ല​ജ എം.​കെ നി​ർ​മി​ക്കു​ന്ന ഡാ​ർ​ക്ക് ട്രാ​ക്കിം​ഗ് ര​ച​ന, സം​വി​ധാ​നം- എ.​കെ. ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു. കാ​മ​റ- എ.​കെ.​ശ്രീ​കു​മാ​ർ, ഗാ​ന ര​ച​ന- വി​നോ​ദ് കൃ​ഷ്ണ​ൻ, ജീ​മോ​ൻ എ​ബ്ര​ഹാം.

സം​ഗീ​തം- സ​ന്തോ​ഷ് ഗോ​പാ​ൽ, എ​ഡി​റ്റ​ർ-​രാ​ജേ​ന്ദ്ര ചോ​ഴ​ൻ, ബി​ജി​എം- സ​ഞ്‌​ജീ​വ് കൃ​ഷ്ണ​ൻ, ആ​ർ​ട്ട്- അ​നി​ൽ കോ​രാ​ണി, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- രാ​ജ​ൻ ജോ​ർ​ജ്, ആ​ക്ഷ​ൻ- സു​രേ​ഷ് സു​ന്ദ​രം, കോ​റി​യോ​ഗ്രാ​ഫി- മ​നോ​ജ് ക​ലാ​ഭ​വ​ൻ, മേ​ക്ക​പ്പ്- ര​ജ​നി, കോ​സ്റ്റ്യൂം- ശ്രീ​ജ മ​നോ​ജ്, സ്റ്റു​ഡി​യോ- പി​ആ​ർ പ്രൊ​ഡ​ക്ഷ​ൻ ചെ​ന്നൈ, സ്റ്റി​ൽ- നി​ജേ​ഷ് സി, ​പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ.​അ​രി​സ്റ്റോ സു​രേ​ഷ്, നി​താ​രാ​ധ, ആ​ശാ എ​സ്.​നാ​യ​ർ, തു​ട​ങ്ങി​യ​വ​രും മ​റ്റ് പ്ര​മു​ഖ താ​ര​ങ്ങ​ളും പു​തു​മു​ഖ​ങ്ങ​ളും വേ​ഷ​മി​ടു​ന്നു. ചി​ത്രം ഏ​പ്രി​ൽ 17ന് ​തി​യ​റ്റ​റി​ലെ​ത്തും. പി​ആ​ർ​ഒ-​അ​യ്മ​നം സാ​ജ​ൻ.

Related posts

Leave a Comment