കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് നിരോധന നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മന്ത്രിസഭ ചേര്‍ന്ന് ഭേദഗതിക്ക് അംഗീകാരം നല്കുന്നതില് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചിന്റെ നിര്‍ദേശം.
സമഗ്രമായ റാഗിംഗ്് നിരോധന നിയമം വേണമെന്നാവശ്യപ്പെട്ട് കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
റാഗിംഗ് നിരോധന നിയമഭേദഗതിക്ക് അനുമതി നല്കാന് മന്ത്രിസഭ യോഗം ചേരാന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പ്രകാരമുള്ള വിലക്കില്‍ ഇളവ് അനുവദിക്കാനാവുമോയെന്ന് അറിയിക്കാന്‍ കോടതി നേരത്തെ തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിരുന്നു. നിയമ ഭേദഗതി അനിവാര്യമായ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഇടപെടല്‍.
