വ​ടു​ത​ല​യി​ലെ കൂ​ട്ട ആ​ത്മ​ഹ​ത്യ; ബാ​ഹ്യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം വ​ടു​ത​ല​യി​ല്‍ മൂ​ന്ന് മ​ക്ക​ളെ ജ്യൂ​സി​ല്‍ വി​ഷം ക​ല​ര്‍​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ​യും അ​മ്മൂ​മ്മ​യും തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബാ​ഹ്യ ഇ​ട​പെ​ട​ലൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം.ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 20 ന് ​വ​ടു​ത​ല ക​ര്‍​ഷ​ക​റോ​ഡ് ഗ്രീ​ന്‍​ഗാ​ര്‍​ഡ​ന്‍ ലൈ​നി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ല്‍​ശാ​ല കാ​രോ​ട് ക​ന​ക​വി​ഹാ​റി​ല്‍ എ​സ്. അ​ശ്വ​തി നാ​യ​ര്‍ (37), വൈ. ​ശ്രീ​കു​മാ​രി (59), അ​ശ്വ​തി​യു​ടെ മ​ക്ക​ളാ​യ കാ​ര്‍​ണി​വ​ന്‍ (14), കീ​ര്‍​ത്തി​വ​ന്‍ (4) അ​ക്ഷി​ത (2) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ​രു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ കേ​സ്അ​ന്വേ​ഷി​ക്കു​ന്ന എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് എ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. അ​ശ്വ​തി നാ​യ​രു​ടെ ഭ​ര്‍​ത്താ​വി​ന്റെ അ​കാ​ല മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്താ​ണ് ഇ​വ​രു​ടെ ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഇ​വ​ര്‍ മൊ​ബൈ​ല്‍ ഫോ​ണി​ലും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ത​യാ​റാ​ക്കി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള വി​ഷം ഓ​ണ്‍​ലൈ​നി​ല്‍ വാ​ങ്ങി​യ​തി​ന്‍റെ വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചു. മ​രി​ച്ച​വ​ര്‍ എ​ല്ലാ​വ​രും ഒ​ത്ത് പ​ല ത​വ​ണ​ക​ളാ​യി എ​ടു​ത്തി​രു​ന്ന സെ​ല്‍​ഫി വീ​ഡി​യോ​ക​ളും മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മ്മ​യും മ​ക​ളും കു​ഞ്ഞു​ങ്ങ​ളെ കൊ​ന്ന് മ​രി​ക്കാ​നാ​യി ദി​വ​സ​ങ്ങ​ളാ​യി പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും സം​ഭ​വ​ത്തി​ല്‍ മ​റ്റ് ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

Related posts

Leave a Comment