അം​ബേ​ദ്ക​ർ ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി: ഏ​ഴു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം; ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് പോലീസ്

ബം​ഗ​ളൂ​രു: അം​ബേ​ദ്ക​ർ ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ഏ​ഴു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​മ​ഗ​ളു​രു​വി​ലാ​ണ് സം​ഭ​വം.

കാ​ർ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. നാ​ട്ടു​കാ​ർ ഇ​യാ​ളെ പി​ടി​കൂ​ടി ത​ട​ഞ്ഞു​വ​ച്ചു. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പ​രി​ക്കേ​റ്റ​വ​രെ ഹാ​സ​നി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം ന​ട​ത്തി.

Related posts

Leave a Comment