കെട്ടിപ്പിടിച്ചതാണോ, ഏയ് അല്ല മെ​ലോ​ണി​യോട് ഒരു തമാശ പറഞ്ഞതാ; ഞെട്ടലാണല്ലോ ആ കണ്ടത് എന്ന് സോഷ്യൽ മീഡിയ, വൈറലായി ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണിന്‍റെ ​ആ​ലിം​ഗ​നം.

ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ജോ​ർ​ജി​യ മെ​ലോ​ണി​യെ ആ​ലിം​ഗ​നം ചെ​യ്ത​ത് ശ്ര​ദ്ധേ​യ​മാ​കു​ന്നു. ഇ​റാ​ൻ വി​ഷ​യ​ത്തി​ലും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ പ്ര​ശ്ന​ങ്ങ​ളി​ലും ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി പാ​രീ​സി​ലെ​ത്തി​യ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ തെറ്റായ അർഥത്തിൽ പ്രച​രി​ക്കു​ന്ന​ത്.

ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ആ​ലിം​ഗ​നം ചെ​യ്താ​ണ് സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, ഈ ​സ​മ​യ​ത്ത് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഒ​രു ഞെ​ട്ട​ൽ പ്ര​ക​ട​മാ​ക്കി​യ​താ​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

പൊ​തു​വേ​ദി​യി​ൽ വെ​ച്ച് ഇ​രു നേ​താ​ക്ക​ളും ന​ട​ത്തി​യ അ​സ്വാ​ഭാ​വി​ക​മാ​യ ആ​ലിം​ഗ​നം വ​ലി​യ തോ​തി​ലു​ള്ള ശ്ര​ദ്ധ​യാ​ണ് പി​ടി​ച്ചു​പ​റ്റി​യ​ത്. ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞ ഈ ​ചെ​റി​യ നി​മി​ഷം ഇ​ന്‍റ​നെ​റ്റി​ൽ അ​തി​വേ​ഗം പ​ട​രു​ക​യും, ഇ​രു​വ​രു​ടെ​യും ശ​രീ​ര​ഭാ​ഷ​യെ​ക്കു​റി​ച്ചും ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ചും നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചു.

വൈ​റ​ലാ​യ ഈ ​വീ​ഡി​യോ​യെ​ക്കു​റി​ച്ച് പ​ല​രും വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നു​മി​ല്ല. അ​ദ്ദേ​ഹം വ​ള​രെ ര​സ​ക​ര​മാ​യ എ​ന്തോ പ​റ​ഞ്ഞ​തി​ന് അ​വ​ർ പ്ര​തി​ക​രി​ച്ചു, മേ​ലോ​ണി​യെ ക​ണ്ട​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ള്ള​തു​കൊ​ണ്ട് ഒ​രു ത​മാ​ശ പ​റ​ഞ്ഞു, എ​ന്നു​മാ​ണ് അ​ഭി​പ്രാ​യ​ങ്ങ​ൾ.

 

Related posts

Leave a Comment