പ്ര​വ​ർ​ത്ത​ന മി​ക​വി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ​യ്ക്ക് റി​ക്കാ​ർ​ഡ്: ഒ​രു വ​ർ​ഷ​ത്തി​നി​ടെ 28 ജോ​ഡി പു​തി​യ ട്രെ​യി​നു​ക​ൾ

പ​ര​വൂ​ർ: ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​ന മി​ക​വു​മാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും സ​മ​യ​നി​ഷ്ഠ പാ​ലി​ക്കു​ന്ന​തി​ലും റെ​ക്കോ​ർ​ഡ് നേ​ട്ട​മാ​ണ് സോ​ൺ കൈ​വ​രി​ച്ച​ത്. പു​തി​യ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച​തി​നൊ​പ്പം നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ളു​ടെ വേ​ഗ​ം വ​ർ​ധി​പ്പി​ച്ച​തും യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 28 ജോ​ഡി പു​തി​യ ട്രെ​യി​നു​ക​ളാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ ആ​രം​ഭി​ച്ച​ത്. ഇ​തി​ൽ ബം​ഗ​ളൂ​രു-എ​റ​ണാ​കു​ളം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സും പ​ത്ത് ജോ​ഡി അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഉ​ത്ത​രേ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​യ്ക്കും കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ അ​തി​വേ​ഗ യാ​ത്ര സാ​ധ്യ​മാ​ക്കാ​ൻ അ​മൃ​ത് ഭാ​ര​ത് സ​ർ​വീ​സു​ക​ൾ സ​ഹാ​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-കൊ​ച്ചു​വേ​ളി-മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ റൂ​ട്ടി​ൽ അ​നു​വ​ദി​ച്ച അ​ന്ത്യോ​ദ​യ പ്ര​തി​വാ​ര എ​ക്സ്പ്ര​സും ഏ​ഴ് ജോ​ഡി മെ​മു സ​ർ​വീ​സു​ക​ളും സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ്ര​യോ​ജ​ന​മാ​യി.

വേ​ഗ​വും സ​മ​യ​നി​ഷ്ഠ​യും
പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 98 ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത റെ​യി​ൽ​വേ വ​ർ​ധി​പ്പി​ച്ചു. ഇ​തോ​ടെ വി​വി​ധ റൂ​ട്ടു​ക​ളി​ലെ യാ​ത്രാ​സ​മ​യം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. കൂ​ടാ​തെ 246 പു​തി​യ സ്റ്റോ​പ്പു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ അ​നു​വ​ദി​ച്ച​ത് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ചെ​റു​കി​ട പ​ട്ട​ണ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ചു.

സ​മ​യ​നി​ഷ്ഠ​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ലെ മ​റ്റ് സോ​ണു​ക​ളെ പി​ന്നി​ലാ​ക്കി ദ​ക്ഷി​ണ റെ​യി​ൽ​വേ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. മെ​യി​ൽ/​എ​ക്സ്പ്ര​സ്, സ​ബ​ർ​ബ​ൻ സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 93.22 ശ​ത​മാ​നം സ​മ​യ​നി​ഷ്ഠ​യാ​ണ് സോ​ൺ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യും നോ​ർ​ത്ത് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. വി​വി​ധ​യി​ട​ങ്ങ​ളി​ൽ റെ​യി​ൽ​വേ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടാ​യി​ട്ടും മി​ക​ച്ച സ​മ​യ​ക്ര​മം പാ​ലി​ക്കാ​ൻ സാ​ധി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​യാ​ണ് റെ​യി​ൽ​വേ ക​ണ​ക്കാ​ക്കു​ന്ന​ത്.

Related posts

Leave a Comment