സൈക്കിൾ സവാരിക്കിടയിൽ ബ്രിട്ടീഷ്കാരന് കുടിക്കാൻ നല്ല അടിപൊളി ഇന്ത്യൻ മോര്, കുടിച്ചശേഷം ബ്രിട്ടീഷ്കാരൻ പറഞ്ഞതാണ് അടിപൊളി

ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളി​ലു​ടെ ന​ട​ത്തി​യ സൈ​ക്കി​ൾ യാ​ത്ര​യ്ക്കി​ട​യി​ലെ ഒ​രു ചെ​റി​യ സം​ഭാ​ഷ​ണം, ഇ​ന്ന് അ​നേ​ക​രു​ടെ ഹൃ​ദ​യ​ത്തെ സ്പ​ർ​ശി​ച്ച മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ൾ​ക്കാണ് വ​ഴി​വ​ച്ച​ത്. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ വി​ളി​ച്ചോ​തു​ന്ന ത​ര​ത്തി​ലു​ള്ള മാ​ത്യ​ക​യാ​ണ് ലോ​ക​ത്തി​ന് കാ​ണി​ച്ചു​ത​ന്നി​രി​ക്കു​ന്ന​തെന്ന് ബ്രിട്ടീഷ്കാരൻ.

ചെ​റി​യ സ്നേ​ഹ​ത്തി​ന്‍റെ ബ​ഹി​സ്പു​ര​ണ​ങ്ങ​ൾ വൃ​ദ്ധ​നി​ലു​ടെ ബ്രി​ട്ടീ​ഷ് ചെ​റു​പ്പ​ക്കാ​ര​ന് ല​ഭി​ച്ച​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റ​ടു​ത്തു. ബ്രി​ട്ടീ​ഷ്കാ​ര​നാ​യ ഇ​വാ​ൻ​സ്, അ​സ​ഹ​നീ​യ​മാ​യ ചൂ​ടു​ള്ള ഇ​ന്ത്യ​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ലൂ​ടെ ന​ട​ത്തി​യ സൈ​ക്കി​ൾ സ​വാ​രി​യി​ൽ ഒ​രു വൃ​ദ്ധ​ൻ അ​ദേ​ഹ​ത്തെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ട് കു​ടി​ക്കാ​നാ​യി സം​ഭാ​രം ന​ല്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യി​ലെ സൈ​ക്കി​ൾ സ​വാ​രി​യി​ൽ ഞാ​ൻ ഏ​റ്റ​വും ദ​യ​യു​ള്ള മ​നു​ഷ്യ​നെ ക​ണ്ടു​മു​ട്ടി എ​ന്ന അ​ടി​കു​റി​പോ​ടെ​യാ​ണ് ബ്രി​ട്ടീ​ഷ് യു​വാ​വ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കം ജ​ന​ഹൃ​ദ​യ​ങ്ങ​ളെ കീ​ഴ​ട​ക്കി.

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​വും ആ​തി​ഥേ​ത്വ​വും പു​ക​ഴ്ത്തു​ന്ന ത​ര​ത്തി​ലു​ള്ള ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് ഈ ​പോ​സ്റ്റി​ന് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​വും അ​തി​ന്‍റെ ത​നി​മ​യും വ്യ​ത്യ​സ്ത​മാ​ണ് എ​ന്ന് പ​ല​രും കു​റി​ച്ച്. ന​ല്ല മ​നു​ഷ്യ​രെ കാ​ണ​ണ​മെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ വ​ര​ണം എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​വ​രു​മു​ണ്ട്.

Related posts

Leave a Comment