മാ​യ​ൻ… ത്രി​ല്ല​ടി​പ്പി​ച്ചു മോ​ഷ​ൻ പോ​സ്റ്റ​ർ

മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ജി​തി​ൻ കെ. ​ജോ​സ്- ജ​യ​സൂ​ര്യ ചി​ത്രം ‘മാ​യ​ൻ ’കൊ​ച്ചി അ​ഞ്ചു​മ​ന ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പൂ​ജ ച​ട​ങ്ങു​ക​ളോ​ടെ ആ​രം​ഭി​ച്ചു. മ​ല​യാ​ള സി​നി​മ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ സം​വി​ധാ​യ​ക​ൻ സ​ച്ചി​യു​ടെ ഭാ​ര്യ സി​ജി സ​ച്ചി​യും, സ​ഹോ​ദ​രി സ​ജി​ത​യും ചേ​ർ​ന്ന് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ അ​നാഛാ​ദ​നം നി​ർ​വ്വ​ഹി​ച്ചു.

അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ​രും പൂ​ജ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം ക​ള​ങ്കാ​വ​ലി​നു​ശേ​ഷം ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഓ​ർ​ഡി​ന​റി, അ​നാ​ർ​ക്ക​ലി എ​ന്നീ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. റാ​ഫി​യും ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.

അ​ടു​ത്തി​ടെ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു വ​ച്ച ഒ​രു സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റും അ​തി​ലെ ചി​ത്ര​വും കു​റി​പ്പു​മെ​ല്ലാം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലു​ൾ​പ്പെ​ടെ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വ​ള​രെ പോ​പ്പു​ല​ർ ആ​യ ഒ​രു വി​ഷ​യ​മാ​ണ് ‘ക​റു​ത്ത​ച്ച​നൂ​ട്ട്’ എ​ന്ന​തും ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രേ​ക്ഷ​ക​രു​ടെ കൗ​തു​ക​വും ആ​കാം​ഷ​യും വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ചി​ത്രം ഒ​രു​ങ്ങു​ന്ന​ത് ഈ ​വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണോ എ​ന്ന സ്ഥി​രീ​ക​ര​ണം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. ജ​യ​സൂ​ര്യ, നൈ​ല ഉ​ഷ എ​ന്നി​വ​ർ​ക്കൊ​പ്പം വി​ജ​യ് ബാ​ബു​വും നി​ര​ഞ്ജ​ന അ​നൂ​പും സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്നു. ക​ള​ങ്കാ​വ​ൽ ടീ​മി​ലെ പ്ര​ധാ​ന സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാം ത​ന്നെ ഈ ​ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ഒ​ന്നി​ക്കു​ക​യാ​ണ്.

കാ​മ​റ- ഫൈ​സ​ൽ അ​ലി, സം​ഗീ​തം- മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റിം​ഗ്- പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- രോ​ഹി​ത്ത് ആ​ർ. നാ​യ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, പി​ആ​ർ​ഒ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വി​പി​ൻ കു​മാ​ർ വി, ​സ്റ്റി​ൽ​സ്- സി​ന​റ്റ് സേ​വ്യ​ർ, ഡി​സൈ​ൻ​സ്- ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ.

Related posts

Leave a Comment