കഴിഞ്ഞ ഒരുമാസമായി കേരളവും തമിഴ്നാടും തെരഞ്ഞടുപ്പിന്റെ ആവേശത്തിലായിരുന്നു. ഫലമറിയാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നു. ഇക്കുറി വിജയ്യുടെ രാഷ്ട്രീയത്തിലേക്കുള്ള കന്നിച്ചുവട് തമിഴ്നാട്ടിൽ വലിയ കോളിളക്കവും ആവേശവും സൃഷ്ടിച്ചു.
വിജയ്യുടെ തമിഴക വെട്രി കഴകം ഇത്തവണ തമിഴ്നാട്ടിൽ തരംഗം സൃഷ്ടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.
ഇതിനിടെ തന്റെ പുതിയ സിനിമയായ പേട്രിയറ്റിന്റെ പ്രചരണാർഥമ തമിഴ്നാട്ടിൽ എത്തിയ മമ്മൂട്ടിയോട് മാധ്യമപ്രവർത്തകർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യവും അതിന് മമ്മൂട്ടി നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച.
‘വിജയ്യുടെ രാഷ്ട്രീയത്തെ എങ്ങനെ നോക്കി കാണുന്നു?’ എന്നായിരുന്നു ചോദ്യം. ‘ഒന്നുമേ തെരിയാത്’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
