സ്‌​ത്രീ​യു​ടെ കാ​ഴ്‌​ച​പ്പാ​ടി​ലാ​ണ് ടോ​ക്‌​സി​ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്;ഗീ​തു മോ​ഹ​ൻ​ദാ​സി​ൽ നി​ന്ന് എ​നി​ക്ക് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ സാ​ധി​ച്ചു- യ​ഷ്

കെ​ജി​എ​ഫി​ന് ശേ​ഷം യ​ഷ് നാ​യ​ക​നാ​കു​ന്ന പാ​ൻ-​ഇ​ന്ത്യ​ൻ ചി​ത്രം ടോ​ക്‌​സി​ക്കി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. മ​ല​യാ​ള​ന​ടി​യും സം​വി​ധാ​യ​ക​യു​മാ​യ ഗീ​തു മോ​ഹ​ൻ​ദാ​സാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ടീ​സ​ർ പു​റ​ത്തു​വ​ന്ന​തി​നു​പി​ന്നാ​ലെ വ​ലി​യ വി​വാ​ദ​ങ്ങ​ളാ​ണ് ഗീ​തു​മോ​ഹ​ൻ ദാ​സി​നെ​തി​രെ ഉ​യ​ർ​ന്ന​ത്.

ഡ‌​ബ്ല്യു​സി​സി​യി​ൽ ഉ​ൾ​പ്പ​ടെ അം​ഗ​മാ​യ ഗീ​തു​മോ​ഹ​ൻ​ദാ​സി​ന്‍റെ ചി​ത്ര​ത്തി​ൽ സ്‌​ത്രീ​യെ ലൈം​ഗി​ക​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ചെ​ന്ന ത​ര​ത്തി​ലാ​ണ് വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്ന​ത്. ഇ​പ്പോ​ഴി​താ, ഗീ​തു​മോ​ഹ​ൻ​ദാ​സി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​നെ​പ്പ​റ്റി​പ്പ​റ​യു​ക​യാ​ണ് നാ​യ​ക​ൻ യ​ഷ്.

സ്‌​ത്രീ​യു​ടെ കാ​ഴ്‌​ച​പ്പാ​ടി​ലാ​ണ് സം​വി​ധാ​യ​ക ടോ​ക്‌​സി​ക് പോ​ലൊ​രു ഗ്യാ​ങ്‌​സ്റ്റ​ർ പ​ടം ഒ​രു​ക്കി​യ​തെ​ന്ന് യ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​മേ​രി​ക്ക​ൻ സോ​ഷ്യ​ൽ​മീ​ഡി​യ താ​ര​മാ​യ സ​ബീ​ൻ ഫ​ഹീ​മി​നോ​ടാ​ണ് യ​ഷ് മ​ന​സു​തു​റ​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ആ​ക്ഷ​ൻ സീ​നു​ക​ൾ പു​രു​ഷ സം​വി​ധാ​യ​ക​ൻ മാ​ത്ര​മാ​ണ് ചെ​യ്യാ​റു​ള്ള​ത്.

ഇ​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ ച​രി​ത്രം നോ​ക്കി​യാ​ൽ അ​ത് മ​ന​സി​ലാ​കും. വ​ലി​യ മു​ത​ൽ​മു​ട​ക്കി​ലു​ള്ള ഒ​രു ആ​ക്ഷ​ൻ സി​നി​മ, അ​തും ഒ​രു സ്‌​ത്രീ​യു​ടെ കാ​ഴ്‌​ച​പ്പാ​ടി​ലു​ള്ള ഗ്യാ​ങ്‌​സ്റ്റ​ർ സി​നി​മ​യെ​ന്ന​ത് ‌ വ്യ​ത്യ​സ്ത​വും പു​തി​യ​താ​ണ്.

അ​വ​രു​ടെ ചി​ന്ത​ക​ൾ വ്യ​ക്ത​മാ​ണ്. ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച വി​ശ്വാ​സ​മു​ണ്ട്. അ​വ​ർ മി​ക​ച്ചൊ​രു എ​ഴു​ത്തു​കാ​രി കൂ​ടി​യാ​ണ്. എ​നി​ക്ക് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ പ​റ്റി. ചി​ല വി​കാ​ര​ങ്ങ​ൾ, പ്ര​ണ​യം, ആ​സ​ക്തി തു​ട​ങ്ങി​യ​വ എ​ത്ര വ്യ​ത്യ​സ്‌​ത​മാ​യാ​ണ് ഒ​രു സ്‌​ത്രീ പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​വ​ത​രി​പ്പി​ക്കു​ന്ന​തു​മെ​ന്നും ഈ ​യാ​ത്ര​യി​ൽ ഞാ​ൻ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു’-​യ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment