എ​ൽ​പി​ജി വി​ത​ര​ണ​ത്തി​ൽ ഡി​ജി​റ്റ​ൽ വി​പ്ല​വം; ബു​ക്കിം​ഗ് 99 ശ​ത​മാ​ന​വും ഓ​ൺ​ലൈ​ൻ വ​ഴി

പ​ര​വൂ​ർ: രാ​ജ്യ​ത്തെ പാ​ച​ക​വാ​ത​ക വി​ത​ര​ണ രം​ഗം പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ ട്രാ​ക്കി​ലേ​ക്ക്. എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് 99 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ​താ​യും ഒ​ടി​പി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ത​ര​ണം 94.5 ശ​ത​മാ​നം ക​ട​ന്ന​താ​യും പെ​ട്രോ​ളി​യം പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ട​സ​മി​ല്ലാ​തെ പെ​ട്രോ​ളി​യം ഉ​ൽ​പ്പ​ന്ന​ങ്ങ​ളും പാ​ച​ക​വാ​ത​ക​വും ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ഫ​ലം കാ​ണു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ത​ര​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. നി​ല​വി​ൽ ഒ​രു വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലും സി​ലി​ണ്ട​ർ ക്ഷാ​മം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. പൈ​പ്പ് വ​ഴി പാ​ച​ക​വാ​ത​കം എ​ത്തി​ക്കു​ന്ന പി​എ​ൻ​ജി ക​ണ​ക്ഷ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി.

ക​ഴി​ഞ്ഞ മാ​സം മാ​ത്രം അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം പു​തി​യ പി​എ​ൻ​ജി ക​ണ​ക്ഷ​നു​ക​ൾ സ​ജീ​വ​മാ​ക്കി. ഇ​തോ​ടെ ആ​കെ ക​ണ​ക്ഷ​നു​ക​ളു​ടെ എ​ണ്ണം എ​ട്ട് ല​ക്ഷ​ത്തോ​ട​ടു​ക്കു​ക​യാ​ണ്. ആ​റ് ല​ക്ഷ​ത്തോ​ളം പേ​ർ പു​തി​യ ക​ണ​ക്ഷ​നാ​യി റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പി​എ​ൻ​ജി ല​ഭ്യ​മാ​യ​തോ​ടെ 42,000 ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ളു​ടെ എ​ൽ​പി​ജി ക​ണ​ക്ഷ​നു​ക​ൾ ഉ​പേ​ക്ഷി​ച്ചു.

രാ​ജ്യ​ത്തെ എ​ല്ലാ റി​ഫൈ​ന​റി​ക​ളും പൂ​ർ​ണ ശേ​ഷി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ മ​തി​യാ​യ സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment