അവയവം ദാനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും മോഡലുമായ സൂര്യ മേനോൻ. ഇക്കാര്യത്തെക്കുറിച്ച് പണ്ട് മുതല്‍ ആഗ്രഹിക്കുന്ന കാര്യമാണെന്ന്. പക്ഷേ ഈയിടെ ആയിട്ട് ഞാന്‍ കുറച്ച് സീരിയസ് ആയിട്ട് ആലോചിക്കാന്‍ തുടങ്ങി. നമ്മുടെ ചുറ്റുപാടും എത്ര പേരാണ് കുഴഞ്ഞ് വീണും, അപകടത്തില്‍പ്പെട്ടും അസുഖങ്ങള്‍ വന്നുമൊക്കെ മരിക്കുന്നത്. നമ്മുടെ ജീവിതം എന്ന് പറയുന്നത് ആര്‍ക്കും പ്രെഡിക്ട് ചെയ്യാന്‍ പറ്റിയ കാര്യമല്ല.
കുറച്ച് നാൾ മുന്‍പ് എന്റെ ഒരു സുഹൃത്ത് അപടത്തില്‍ മരിച്ചുപോയി. അതും കൂടി കണ്ടപ്പോഴേക്കും അവയവദാനത്തെ കുറിച്ച് ഞാന്‍ കുറച്ച് സീരിയസ് ആയി ചിന്തിക്കാന്‍ തുടങ്ങി. നമ്മുടെ കൈയിലല്ല നമ്മുടെ ജീവിതം. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം.
നമ്മുടെ ശരീരം മണ്ണിലോ തീയിലോ തീരുന്നതാണ്. ആ ശരീരം കൊണ്ട് മൂന്ന് നാല് പേര്‍ക്കെങ്കിലും ഗുണമുണ്ടാകുകയാണെങ്കില്‍ നല്ല കാര്യമല്ലേ. ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാൻ പറ്റാത്തത്, മരണം കൊണ്ടാണ് സാധിക്കുന്നതെങ്കില്‍ നല്ലൊരു കാര്യമാണ്. പലതവണ ആലോചിച്ച ശേഷം മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന എന്റെ കസിനോട് കാര്യങ്ങള്‍ തിരക്കി.
പുള്ളിക്കാരിയാണ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ഓപ്ഷനുണ്ടെന്ന് പറഞ്ഞത്. നമ്മുടെ ഫാമിലിയും സപ്പോര്‍ട്ട് ആണെങ്കില്‍, അവയവദാനം നടത്താനുള്ള ഓപ്ഷനുണ്ട്. നമ്മുടെ ജീവിതം കൊണ്ട് ആര്‍ക്കെങ്കിലും ഗുണം ഉണ്ടാവുകയാണെങ്കില്‍ നല്ലൊരു കാര്യമല്ലേ. ഞാന്‍ എന്തായാലും ചെയ്തു എന്ന് സൂര്യ മേനോൻ പറഞ്ഞു.
