ഇന്ത്യയിലെ പലതിനും വിദേശത്ത് വൻഡിമാന്‍റ്! ഓസ്ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ യുവതിയുടെ ലൈഫ്സ്റ്റൈൽ; നാട്ടിലെ ദേസി വൈബ് വിദേശത്ത് പ്രീമിയം

ഓ​സ്ട്രേ​ലി​യ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ യു​വ​തി​യാ​ണ് ചൂ​ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ തി​രി​കൊ​ളു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തേ​യ്ക്ക് മാ​റി​യ​ത് എ​നി​ക്ക് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളി​ൽ തി​രി​ച്ച​റി​വു​ക​ൾ ന​ല്കി എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് യു​വ​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ ന​മ്മു​ടെ വീ​ടു​ക​ളി​ൽ ചെ​യ്യു​ന്ന പ​ല ആ​ചാ​ര​ങ്ങ​ളും രീ​തി​ക​ളും ന​മ്മ​ൾ വി​ല​കു​റ​ച്ച് കാ​ണു​മ്പോ​ൾ എ​ന്നാ​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ അ​വ​യ്ക്കെ​ല്ലാം വ​ലി​യ പ്ര​ചാ​ര​ങ്ങ​ളും ആ​ളു​ക​ളു​ടെ സ്വീ​ക​ര​ണ​വു​മാ​ണ് ല​ഭി​ക്കു​ന്ന​ത് എ​ന്ന് തി​രി​ച്ച​റി​യു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ൽ താ​ൻ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ അ​ടു​ത്ത് എ​ട്ട് ഡോ​ള​റി​ന് ട​ർ​മ​റി​ക് ലാ​റ്റെ ന​ല്കു​ന്ന ക​ഫേ ഉ​ണ്ടെ​ന്നും അ​വി​ടെ താ​നും പോ​യി ക്യു ​നി​ൽ​ക്കാ​റു​ണ്ടെ​ന്നും യു​വ​തി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ വി​ചി​ത്ര​മാ​യ​ത് വേ​റൊ​ന്നാ​ണ്, യു​വ​തി​യു​ടെ അ​മ്മ താ​ൻ നാ​ട്ടി​ൽ ആ​യി​രി​ക്കു​മ്പോ​ൾ ത​നി​ക്ക് പാ​ലി​ൽ മ​ഞ്ഞ​ൾ​പൊ​ടി ക​ല​ക്കി ത​രു​മാ​യി​രു​ന്നു​വെ​ന്നും, അ​പ്പോ​ൾ അ​ത് കു​ടി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​തേ സാ​ധ​ന​ത്തി​ന് വേ​ണ്ടി വി​ദേ​ശ​ത്ത് എ​ത്തി​യ​പ്പോ​ൾ പൈ​സ കൊ​ടു​ത്ത് കു​ടി​ക്കു​ന്നു എ​ന്നു​മാ​ണ് യു​വ​തി പ​ങ്കു​വ​ച്ച​ത്.

അ​തു​പോ​ലെ ത​ന്നെ, വീ​ട്ടി​ൽ കൈ​കൊ​ണ്ട് നി​ർ​മി​ച്ച ഒ​രു ഷാ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​നെ വീ​ട്ടി​ൽ ആ​ർ​ക്കും വി​ല​യി​ല്ലാ​യി​രു​ന്ന​വെ​ന്നും എ​ന്നാ​ൽ വി​ദേ​ശ​ത്ത് അ​തി​നു ന​ല്ല സ്വീ​കാ​ര്യ​ത​യു​ണ്ടെ​ന്നും യു​വ​തി ചൂ​ണ്ടി​കാ​ട്ടി. വീ​ട്ടി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​തി​നു വി​ല​യി​ല്ല പ​ക്ഷേ വി​ദേ​ശ​ത്ത് പൈ​സ ന​ല്കി വാ​ങ്ങേ​ണ്ടി​വ​രു​ന്നു സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും യു​വ​തി വ്യ​ക്ത​മാ​ക്കു​ന്നു.

വീ​ട്ടി​ൽ ടൂ ​ദേ​സി, വി​ദേ​ശ​ത്ത് പ്രീ​മി​യം എ​ന്ന അ​ടി​കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. പ​ല​ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ആ​ളു​ക​ൾ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചു​മാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യെ​ത്തി​യ​ത്.

 

Related posts

Leave a Comment