ഇതെന്തൊരു റോഡ് വികസനമാണ് സാറൻമാരേ..! ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​ഞ്ഞ് റോ​ഡു വി​ക​സ​നം

ഗാ​ന്ധി​ന​ഗ​ർ: ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​ഞ്ഞ് റോ​ഡു വി​ക​സ​നം. ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് വെ​ട്ടി​മു​റി​ച്ചി​രി​ക്കു​ന്ന​തു മൂ​ലം കാ​ൽ​ന​ട യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ്.

വി​ല്ലൂ​ന്നി ക​രി​പ്പൂ​ത്ത​ട്ട് റോ​ഡി​ൽ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​നു മു​ന്നി​ലാ​ണ് റോ​ഡ് പൂ​ർ​ണ​മാ​യും കു​ഴി​ച്ച് ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

ക​ലു​ങ്കു നി​ർ​മാ​ണ​ത്തി​നാ​യി എ​ട്ട​ടി​യോ​ളം താ​ഴ്ച​യി​ലും ആ​റ് അ​ടി​യോ​ളം വീ​തി​യി​ലു​മാ​ണ് റോ​ഡ് കു​ഴി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​തേ പാ​ത​യി​ൽ ത​ന്നെ സ്വ​കാ​ര്യ സ്കൂ​ളി​ന്‍റെ സ​മീ​പ​ത്തും, മാ​ത​ക്ക​വ​ല​യി​ലും, തൊ​മ്മ​ൻ​ക​വ​ല​യി​ലും, സൂ​ര്യ​ക്ക​വ​ല​യി​ലു​മെ​ല്ലാ​മാ​യി എ​ട്ടോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ക​ലു​ങ്കു നി​ർ​മാ​ണം ന​ട​ക്കു​ന്നു​ണ്ട്.

ഇ​വി​ടെ​യെ​ല്ലാം റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

അ​തി​നാ​ൽ ഒ​രു ഭാ​ഗ​ത്തു കൂ​ടി ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ന്നു പോ​കാം.

എ​ന്നാ​ൽ എ​ൻ എ​സ് എ​സ് ക​ര​യോ​ഗ​ത്തി​നു മു​ന്നി​ലെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​തു കൊ​ണ്ട് കാ​ൽ ന​ട യാ​ത്ര​പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ആ​ർ​പ്പൂ​ക്ക​ര​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് വി​ല്ലൂ​ന്നി​യി​ലെ​ത്ത​ണ​മെ​ങ്കി​ൽ ഇ​തു​മൂ​ലം കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി​ക്ക​റ​ങ്ങ​ണം.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നീ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​ച്ചേ​രേ​ണ്ട സാ​ധാ​ര​ണ ജ​ന​ങ്ങ​ളാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത്.

അ​തുപോ​ലെ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തേ​ണ്ട രോ​ഗി​ക​ളും നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ലം ഏ​റെ വി​ഷ​മി​ക്കു​ക​യാ​ണ്. റീ ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി കെഎ​സ്ടി​പി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല.

Related posts

Leave a Comment