ഗായകൻ ഹനാൻ ഷായുടെ മലയാളത്തിലെ ആദ്യ അഭിനയ അരങ്ങേറ്റം ! കാട്ടാളൻ സിനിമയിലെ ഹനാൻ ഷായുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ, ദു​ഷാ​ര വി​ജ​യ​ൻ, സു​നി​ൽ, ക​ബീ​ർ സിം​ഗ് എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മ്മി​ച്ച് പോ​ൾ ജോ​ർ​ജ്ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘കാ​ട്ടാ​ള​ൻ’ സി​നി​മ​യി​ലെ ഹ​നാ​ൻ ഷാ​യു​ടെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്ത്. ഒ​ട്ടേ​റെ ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ സം​ഗീ​ത പ്രേ​മി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന ഹ​നാ​ൻ ഷാ ​ആ​ദ്യ​മാ​യി അ​ഭി​ന​യ ‌രം​ഗ​ത്ത് കാ​ൽ​വ​യ്പ്പ് ന​ട​ത്തു​ന്ന​ത് ഈ ​ചി​ത്ര​ത്തി​ലാ​ണ്. ചി​ത്രം മെ​യ് മാ​സം വേ​ൾ​ഡ് വൈ​ഡ് റി​ലീ​സി​നെ​ത്തും.

സി​നി​മ​യു​ടേ​താ​യി പു​റ​ത്തു​വ​ന്ന ട്രെ​യി​ല​ർ ഇ​തി​ന​കം സോ​ഷ്യ​ൽ മീ​ഡി​യ അ​ട​ക്കി​ഭ​രി​ച്ച് മു​ന്നേ​റു​ക​യാ​ണ്. ജം​ഗീ​ൾ ബീ​സ്റ്റ് തീം, ​വൈ​ൽ​ഡ് ബീ​സ്റ്റ് തീം, ​ഓ​ഷ്യ​ൻ ബീ​സ്റ്റ് തീം ​എ​ന്നി​ങ്ങ​നെ മൂ​ന്ന് മ്യൂ​സി​ക് ട്രാ​ക്കു​ക​ളി​ലാ​ണ് ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത്. ര​വി ബ​സ്രൂ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന ഹ​രം കൊ​ള്ളി​ക്കു​ന്ന സം​ഗീ​ത​മാ​ണ് ട്രെ​യി​ല​റി​ലെ ഹൈ​ലൈ​റ്റ് ആ​യി​രു​ന്ന​ത്.

ആ​ന​വേ​ട്ട​യു​ടെ​യും പ​ക​യു​ടെ​യും പോ​രാ​ട്ട​ത്തി​ന്‍റേ​യും ക​ഥ പ​റ​യു​ന്ന ഒ​രു ഹൈ-​വോ​ൾ​ട്ടേ​ജ് ആ​ക്ഷ​ൻ ത്രി​ല്ല​റാ​ണ് കാ​ട്ടാ​ള​ൻ എ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. മെ​യ് മാ​സ​ത്തി​ലെ ചൂ​ടി​ൽ തി​യേ​റ്റ​റു​ക​ളി​ൽ ആ​വേ​ശ​ത്തി​ന്‍റെ തീ​പ്പൊ​രി പാ​റി​ക്കാ​ൻ ‘കാ​ട്ടാ​ള​ൻ’ എ​ത്താ​നൊ​രു​ങ്ങു​മ്പോ​ള്‍ പ്രേ​ക്ഷ​ക​രും ഏ​റെ ആ​വേ​ശ​ത്തി​ലാ​ണ്.

Related posts

Leave a Comment