ഞാൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂട്ടിയും മോഹൻലാലുമാണെന്ന് ചാ​ക്കോ​ച്ച​ൻ, ചിരി പടർത്തി മമ്മൂട്ടിയുടെ മറുപടി

മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഒ​ന്നി​ച്ച് ഒ​രു സ്‌​ക്രീ​നി​ൽ കാ​ണാ​ൻ പോ​കു​ന്നു​വെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് താ​ര​ങ്ങ​ളു​ടെ​യും ആ​രാ​ധ​ക​ർ. മെ​യ് ഒ​ന്നി​നാ​ണ് മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​ട്രി​യ​റ്റ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഇ​രു​വ​രെ​യും കൂ​ടാ​തെ കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ന​യ​ൻ‌​താ​ര, രേ​വ​തി തു​ട​ങ്ങി വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ​യു​ണ്ട്.

ഇ​പ്പോ​ഴി​താ മ​മ്മൂ​ട്ടി​യും കു​ഞ്ചാ​ക്കോ ബോ​ബ​നും ത​മ്മി​ലു​ള്ള ഒ​രു സം​ഭാ​ഷ​ണ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പ്രൊ​മോ​ഷ​ൻ അ​ഭി​മു​ഖ​ത്തി​നി​ടെ​യു​ണ്ടാ​യ ര​സ​ക​ര​മാ​യ സം​ഭാ​ഷ​ണ​മാ​ണ് ഇ​ത്.

ത​ന്‍റെ ത​ല​മു​റ മു​ത​ൽ ത​ങ്ങ​ൾ ക​ണ്ടു​വ​ള​ർ​ന്ന ര​ണ്ട് പ്ര​തി​ഭ​ക​ളാ​ണ് മ​മ്മൂ​ക്ക​യും ലാ​ലേ​ട്ട​നും എ​ന്നും താ​ൻ സി​നി​മ​യി​ലേ​ക്ക് വ​രാ​ൻ അ​വ​രാ​യി​രി​ക്കും കാ​ര​ണ​മാ​യ​ത് എ​ന്നു​മാ​ണ് ചാ​ക്കോ​ച്ച​ൻ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ​ത്. മ​മ്മൂ​ക്ക എ​പ്പോ​ഴും പു​തി​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു, പു​തി​യ രൂ​പ​ങ്ങ​ൾ കാ​ണി​ച്ചു ത​രു​ന്നു, ന​മ്മ​ളെ ര​സി​പ്പി​ക്കു​ന്നു.

ത​നി​ക്ക് ശേ​ഷ​മെ​ത്തി​യ​വ​ർ​ക്കും അ​ദ്ദേ​ഹം ഒ​രു പ്ര​ചോ​ദ​ന​മാ​ണ് എ​ന്നും അ​ദ്ദേ​ഹം അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ന​മ്മ​ൾ ക​ണ്ടു പ​ഠി​ക്കേ​ണ്ട ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ് മ​മ്മൂ​ക്ക എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​യി​രു​ന്നു ഈ ​കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ഇ​തി​നെ​ല്ലാം കൂ​ടി മ​മ്മൂ​ട്ടി ന​ൽ​കി​യ മ​റു​പ​ടി ആ​ളു​ക​ളെ ചി​രി​പ്പി​ച്ചു. “ന​ന്ദി.. ന​ന്ദി ഇ​തൊ​ക്കെ ഞാ​ൻ രാ​വി​ലെ പ​റ​ഞ്ഞു പ​ഠി​പ്പി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്”- എ​ന്ന് പ​റ​ഞ്ഞു ചി​രി​ക്കു​ക​യാ​യി​രു​ന്നു മ​മ്മൂ​ട്ടി .

Related posts

Leave a Comment