‘പ​ട ന​യി​ച്ച​വ​ൻ നാ​ട് ന​യി​ക്കും’; തൊ​ടു​പു​ഴ​യി​ൽ സ​തീ​ശ​ന് വേ​ണ്ടി കൂ​റ്റ​ൻ ഫ്ല​ക്സ്

ഇ​ടു​ക്കി: തൊ​ടു​പു​ഴ പ​ട്ട​യം ക​വ​ല​യ്ക്ക് സ​മീ​പം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് വീ​ണ്ടും കൂ​റ്റ​ൻ ഫ്ല​ക്സ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഫ്ല​ക്സ് സ്ഥാ​പി​ച്ച​ത്. പ​ട ന​യി​ച്ച​വ​ർ നാ​ട് ന​യി​ക്കു​മെ​ന്നാ​ണ് ഫ്ല​ക്സി​ലെ വാ​ച​കം. നി​ല​പാ​ടു​ക​ളു​ടെ രാ​ജ​കു​മാ​ര​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നും ഫ്ല​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടീം ​യു​ഡി​എ​ഫ് എ​ന്ന പേ​രി​ലാ​ണ് ര​ണ്ടാ​ൾ പൊ​ക്ക​മു​ള്ള ഫ്ല​സ്ക് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വി.​ഡി. സ​തീ​ശ​നെ​തി​രെ ‘കോ​ൺ​ഗ്ര​സ് ഫാ​മി​ലി’ എ​ന്ന പേ​രി​ൽ ചി​ല പോ​സ്റ്റ​റു​ക​ളും ഫ്ല​ക്സു​ക​ളും തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പെ​ട്ടി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് പു​തി​യ ഫ്ല​ക്സ് സ്ഥാ​പി​ക്ക​പെ​ട്ട​ത്.

Related posts

Leave a Comment