ഇടുക്കി: തൊടുപുഴ പട്ടയം കവലയ്ക്ക് സമീപം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അനുകൂലിച്ച് വീണ്ടും കൂറ്റൻ ഫ്ലക്സ്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഫ്ലക്സ് സ്ഥാപിച്ചത്. പട നയിച്ചവർ നാട് നയിക്കുമെന്നാണ് ഫ്ലക്സിലെ വാചകം. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യങ്ങൾ എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടീം യുഡിഎഫ് എന്ന പേരിലാണ് രണ്ടാൾ പൊക്കമുള്ള ഫ്ലസ്ക് പ്രത്യക്ഷപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വി.ഡി. സതീശനെതിരെ ‘കോൺഗ്രസ് ഫാമിലി’ എന്ന പേരിൽ ചില പോസ്റ്ററുകളും ഫ്ലക്സുകളും തൊടുപുഴ നഗരത്തിൽ പ്രത്യക്ഷപെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് പുതിയ ഫ്ലക്സ് സ്ഥാപിക്കപെട്ടത്.
