‘പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ന്ന ആ​ൾ മു​ഖ്യ​മ​ന്ത്രി​യാ​കും, കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ലീ​ഗ് അ​ഭി​പ്രാ​യം പ​റ​യേ​ണ്ട’: മു​സ്ലിം ലീ​ഗി​നെ​തി​രെ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ വി. ​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് മു​സ്‌​ലീം ലീ​ഗ് രം​ഗ​ത്തെ​ത്തി​യ​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ. കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ലീ​ഗ് ഇ​ട​പെ​ടേ​ണ്ടെ​ന്ന് കു​ഴ​ൽ​നാ​ട​ൻ പ്ര​തി​ക​രി​ച്ചു.

ലീ​ഗി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ഇ​ട​പെ​ടാ​റി​ല്ല. തി​രി​ച്ചും അ​ങ്ങ​നെ​യാ​ക​ണം. ലീ​ഗി​ന്‍റെ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വ് ആ​രാ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​യു​മോ​യെ​ന്നും കു​ഴ​ൽ​നാ​ട​ൻ ചോ​ദി​ച്ചു.

ലീ​ഗി​നെ​തി​രേ രാ​ഷ്ട്രീ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​പ്പോ​ഴൊ​ക്കെ കോ​ൺ​ഗ്ര​സ് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. പ​ര​സ്പ​ര ധാ​ര​ണ​യോ​ടു​കൂ​ടി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​ന്ന ആ​ൾ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നും കോ​ൺ​ഗ്ര​സി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യി​ല്ലെ​ന്നും വി​ജ​യം ആ​രും മ​റ​ക്ക​രു​തെ​ന്നും ഏ​റ്റ​വും നീ​തി​യു​ക്ത​വും ജ​നാ​ധി​പ​ത്യ​വു​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment