വി.​​ഡി. സ​​തീ​​ശ​​നാ​​യി പാലായിൽ പ്രാ​​ര്‍​ഥ​​ന, ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ഫ്‌​​ളെ​​ക്‌​​സ്‌ ബോ​​ര്‍​ഡ്

പാ​​ലാ: മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​ന​​ത്തേ​​ക്കു വി.​​ഡി.​​സ​​തീ​​ശ​​ന്‍റെ പേ​​ര് യു​​ഡി​​എ​​ഫ് അ​​ണി​​യ​​റ ച​​ർ​​ച്ച​​ക​​ളി​​ൽ സ​​ജീ​​വ​​മാ​​വു​​മ്പോ​​ള്‍ പാ​​ലാ​​യി​​ല്‍ സ​​തീ​​ശ​​ന്‍റെ പേ​​രി​​ല്‍ മേ​​യ് മാ​​സ വ​​ണ​​ക്ക​​ത്തി​​നാ​​യി അ​​മ​​ലോ​​ത്ഭ​​വ മാ​​താ കു​​രി​​ശു​​പ​​ള്ളി​​യി​​ല്‍ പ്ര​​സു​​ദേ​​ന്തി​​യാ​​ക്കി പ​​ണം അ​​ട​​ച്ച് വ്യാ​​പാ​​രി.

ഇ​​ന്ന​​ലെ​​യാ​​ണ് ടൗ​​ണി​​ലെ വ്യാ​​പാ​​രി​​യാ​​യ സി​​ബി റീ​​ജ​​ന്‍​സി 1500 രൂ​​പ അ​​ട​​ച്ച് ര​​സീ​​ത് കൈ​​പ്പ​​റ്റി​​യ​​ത്. പ്ര​​ത്യേ​​ക രാ​​ഷ്ട്രീ​​യ​​മൊ​​ന്നും ത​​നി​​ക്കി​​ല്ലെ​​ന്നും ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ര്‍​ഷ​​ക്കാ​​ലം വി.​​ഡി.​​സ​​തീ​​ശ​​ന്‍ കേ​​ര​​ള​​ത്തി​​ലെ പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് ന​​ല്‍​കി​​യ നേ​​തൃ​​ത്വം അ​​ഭി​​ന​​ന്ദ​​നാ​​ര്‍​ഹ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ഫ്‌​​ളെ​​ക്‌​​സ്‌ ബോ​​ര്‍​ഡ്
ച​​ങ്ങ​​നാ​​ശേ​​രി: വി.​​ഡി. സ​​തീ​​ശ​​ന് ആ​​ശം​​സ​​ക​​ള്‍ അ​​റി​​യി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ഫ്‌​​ളെ​​ക്‌​​സ്‌ ബോ​​ര്‍​ഡ്. ച​​ങ്ങ​​നാ​​ശേ​​രി മാ​​ര്‍​ക്ക​​റ്റി​​ലെ ലോ​​ഡിം​​ഗ് ആ​​ൻ​​ഡ് അ​​ണ്‍​ലോ​​ഡിം​​ഗ് വ​​ര്‍​ക്കേ​​ഴ്‌​​സ് കോ​​ണ്‍​ഗ്ര​​സ് ഐ​​എ​​ന്‍​ടി​​യു​​സി ഓ​​ഫീ​​സി​​നു മു​​മ്പി​​ലാ​​ണ് ഫ്‌​​ളെ​​ക്സ്‌​​ബോ​​ര്‍​ഡ് ഉ​​യ​​ര്‍​ന്നി​​രി​​ക്കു​​ന്ന​​ത്.

യു​​ഡി​​എ​​ഫി​​നെ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​ക്കാ​​ന്‍ ക​​ഠി​​നാ​​ധ്വാ​​നം ചെ​​യ്ത സ​​തീ​​ശ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ​​യെ​​ന്നും തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പ​​റ​​ഞ്ഞു.

Related posts

Leave a Comment