അ​ഞ്ചു വ​യ​സു​കാ​രി​യെ 75 കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​ൻ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; പ്ര​തി​യു​ടെ കൊ​ച്ചു​മ​ക​ളൊ​ടൊ​പ്പം ക​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി


ഭോ​പ്പാ​ൽ: അ​ഞ്ച് വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ 75 കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​ൻ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ മൂ​ന്നി​ന് മ​ധ്യ​പ്ര​ദേ​ശി​ലെ ഹ​ബീ​ബ്ഗ​ഞ്ച് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

അ​ഭി​ഭാ​ഷ​ക​ന്‍റെ പേ​ര​ക്കു​ട്ടി​യോ​ടൊ​പ്പം ക​ളി​ക്കു​ന്ന​തി​നാ​യി അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു പെ​ൺ​കു​ട്ടി. കു​ട്ടി​ക​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ പ്ര​തി പെ​ൺ​കു​ട്ടി​യെ റൂ​മി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. വീ​ട്ടി​ലെ​ത്തി​യ പെ​ൺ​കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ട് വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സ്വ​കാ​ര്യ​ഭാ​ഗ​ത്ത് പോ​റ​ലു​ക​ൾ കാ​ണു​ക​യും ചെ​യ്തു.

ഉ​ട​ൻ കു​ട്ടി​യെ അ​മ്മ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​താ​യി തെ​ളി​യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കു​ടും​ബം ഹ​ബീ​ബ്ഗ​ഞ്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കൗ​ൺ​സി​ലിം​ഗി​നി​ടെ താ​ൻ ‘നാ​ന’ എ​ന്ന് വി​ളി​ക്കു​ന്ന അ​യ​ൽ​വാ​സി ത​ന്നെ​യാ​ണ് ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് കു​ട്ടി വെ​ളി​പ്പെ​ടു​ത്തി.

വി​വാ​ഹി​ത​യാ​യ മ​ക​ളോ​ടും പേ​ര​ക്കു​ട്ടി​യോ​ടു​മൊ​പ്പ​മാ​ണ് പ്ര​തി താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ കൊ​ച്ചു​മ​ക​ൾ ‘നാ​ന’ എ​ന്ന് വി​ളി​ക്കു​ന്ന​ത് കേ​ട്ട് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യും അ​ഭി​ഭാ​ഷ​ക​നെ ‘നാ​ന’ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment