‘ഒ​രു സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ​യും തി​ണ്ണ നി​ര​ങ്ങാ​ത്ത ഒ​രേ ഒ​രു നേ​താ​വ്; വി. ​ഡി സ​തീ​ശ​നെ പി​ന്തു​ണ​ച്ച് സി​ദ്ധി​ഖ്

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ കോ​ൺ​ഗ്ര​സി​ൽ പു​ക​യു​ന്പോ​ൾ വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ച് കു​റി​പ്പു​മാ​യി ന​ട​ൻ സി​ദ്ധി​ഖ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നൂ​റി​ൽ അ​ധി​കം സീ​റ്റി​ൽ വി​ജ​യി​ച്ചു യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും. ഇ​ല്ലെ​ങ്കി​ൽ ഞാ​ൻ രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​നു പോ​കും എ​ന്ന് ച​ങ്കു​റ​പ്പോ​ടെ പ​റ​ഞ്ഞ ഒ​രേ ഒ​രു നേ​താ​വാ​ണ് വി. ​ഡി സ​തീ​ശ​ൻ എ​ന്ന് സി​ദ്ധി​ഖ് പ​റ​ഞ്ഞു. ഒ​രു സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ​യും തി​ണ്ണ നി​ര​ങ്ങാ​ത്ത, ഒ​രാ​ളു​ടെ​യും ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങാ​ത്ത ഒ​രു നി​ല​പാ​ടെ​ടു​ത്താ​ൽ അ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഒ​രേ ഒ​രു നേ​താ​വ് സ​തീ​ശ​നെ​ന്നും സി​ദ്ധി​ഖ് പ​റ​ഞ്ഞു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​ത ത​ല നേ​താ​ക്ക​ളോ​ട് ഒ​രു വാ​ക്ക്. ഈ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യ്ക്കും ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കും ല​ഭി​ച്ച തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ൽ അ​ക​മ​ഴി​ഞ്ഞ് സ​ന്തോ​ഷി​ക്കു​മ്പോ​ഴും ഒ​രു കാ​ര്യ​ത്തി​ൽ ഞ​ങ്ങ​ളെ​ല്ലാ​വ​രും അ​ല്പം ബേ​ജാ​റി​ലാ​ണ്.

ശ്രീ ​പി​ണ​റാ​യി വി​ജ​യ​നോ​ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​വി​രു​ദ്ധ നി​ല​പാ​ടു​ക​ളോ​ടും ഉ​ള്ള എ​തി​ർ​പ്പാ​ണ് കോ​ൺ​ഗ്ര​സ്‌ ഇ​ത്ത​വ​ണ നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണം എ​ന്ന് നി​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഞ​ങ്ങ​ളെ ന​യി​ക്കാ​ൻ പ്രാ​പ്ത​നാ​യ ഒ​രു നേ​താ​വ് ഉ​ണ്ടെ​ന്ന ഉ​റ​ച്ച ഒ​രു വി​ശ്വാ​സം കൂ​ടെ ഈ ​വി​ജ​യ​ത്തി​ന്‍റെ പി​ന്നി​ലു​ണ്ട് എ​ന്ന കാ​ര്യം ആ​രും വി​സ്മ​രി​ക്ക​രു​ത്.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നൂ​റി​ൽ അ​ധി​കം സീ​റ്റി​ൽ വി​ജ​യി​ച്ചു യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും. ഇ​ല്ലെ​ങ്കി​ൽ ഞാ​ൻ രാ​ഷ്ട്രീ​യ വ​ന​വാ​സ​ത്തി​നു പോ​കും എ​ന്ന് ച​ങ്കു​റ​പ്പോ​ടെ പ​റ​ഞ്ഞ ഒ​രേ ഒ​രു നേ​താ​വ്. ഒ​രു സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​ടെ​യും തി​ണ്ണ നി​ര​ങ്ങാ​ത്ത, ഒ​രാ​ളു​ടെ​യും ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങാ​ത്ത ഒ​രു നി​ല​പാ​ടെ​ടു​ത്താ​ൽ അ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഒ​രേ ഒ​രു നേ​താ​വ്.

അ​ദ്ദേ​ഹം ആ​യി​രി​ക്കും ഞ​ങ്ങ​ളു​ടെ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി എ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ച്ചി​രു​ന്നു ഇ​വി​ടു​ത്തെ ഓ​രോ സാ​ധാ​ര​ണ​ക്കാ​രാ​നും. ആ ​വി​ശ്വാ​സം ത​ക​ർ​ക്ക​രു​ത്. അ​ധി​കാ​ര വ​ടം​വ​ലി​ക്കി​ട​യി​ൽ, ഗ്രൂ​പ്പ്‌ ക​ളി​ച്ചും കു​തി​കാ​ൽ വെ​ട്ടി​യും മ​റ്റൊ​രാ​ൾ ആ ​പ​ദ​വി​യി​ലേ​ക്ക് വ​ര​രു​ത്. ഞ​ങ്ങ​ൾ സ​ഹി​ക്കി​ല്ല, പൊ​റു​ക്കി​ല്ല.

എ​ന്തെ​ല്ലാം ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞാ​ലും ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കി​ല്ല. വി.​ഡി സ​തീ​ശ​ൻ എ​ന്ന ഒ​രേ ഒ​രു നേ​താ​വി​നെ അ​ല്ലാ​തെ രാ​ഹു​ൽ ഗാ​ന്ധി​യെ​പ്പോ​ലും മു​ഖ്യ​മ​ന്ത്രി​യാ​യി സ​ങ്ക​ൽ​പ്പി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്കാ​വി​ല്ല.​കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വം ഇ​വി​ടു​ത്തെ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം മാ​ത്രം ക​ണ​ക്കി​ലെ​ടു​ക്കാ​തെ, ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹം​കൂ​ടി മ​ന​സി​ലാ​ക്കി ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ തി​രി​ച്ച​ടി നി​ങ്ങ​ൾ വി​ചാ​രി​ക്കു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രി​ക്കും.

ഓ​ർ​മ​വ​ച്ച നാ​ൾ മു​ത​ൽ കോ​ൺ​ഗ്ര​സ്‌ എ​ന്ന പാ​ർ​ട്ടി​യ്ക്ക് ഒ​പ്പം നി​ന്ന, കെ.​ക​രു​ണാ​ക​ര​ണ​യും, ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും ഇ​ന്നും ഹൃ​ദ​യ​ത്തി​ൽ സൂ​ക്ഷി​ക്കു​ന്ന ഒ​രു സാ​ധാ​ര​ക്കാ​ര​ന്‍റെ കൈ ​കൂ​പ്പി​യു​ള്ള അ​പേ​ക്ഷ ആ​ണ്. മു​ഖ്യ​മ​ന്ത്രി എ​ന്ന സ്ഥാ​ന​ത്തേ​ക്ക് ഒ​രേ ഒ​രു പേ​ര് മാ​ത്രം. വി. ​ഡി സ​തീ​ശ​ൻ എ​ന്ന ജ​ന​നാ​യ​ക​ന്‍റെ പേ​ര്.​ന​ല്ല​ത് വ​ര​ട്ടെ, ന​ല്ല​തേ വ​രാ​വു..!!
സി​ദ്ദി​ഖ്.

Related posts

Leave a Comment