ആ​കാ​ശ​ച്ചു​ഴി​യി​ൽ പു​ത്ത​ൻ അ​തി​ഥി; 34,000 അ​ടി ഉ​യ​ര​ത്തി​ൽ വി​മാ​ന​ത്തി​നു​ള്ളി​ൽ പ്ര​സ​വം

ഡാ​ക്ക​ർ: സാ​ധാ​ര​ണ നി​ല​യി​ൽ യാ​ത്ര തു​ട​ർ​ന്ന ഒ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്തി​ൽ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു അ​തി​ഥി കൂ​ടി എ​ത്തി—​ആ​കാ​ശ​മ​ധ്യേ ഒ​രു കു​ഞ്ഞ് ജ​നി​ച്ചു. ഐ​ടി​എ എ​യ​ർ​വേ​യ്‌​സ് വി​മാ​ന​ത്തി​ലാ​ണ് ഈ ​അ​വി​ശ്വ​സ​നീ​യ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ഡാ​ക്ക​റി​ൽ നി​ന്ന് റോ​മി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ഴാ​ണ് സം​ഭ​വം. 34,000 അ​ടി ഉ​യ​ര​ത്തി​ൽ വി​മാ​നം പ​റ​ക്കു​മ്പോ​ൾ ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യ യാ​ത്ര​ക്കാ​രി​ക്ക് പെ​ട്ടെ​ന്ന് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. വി​മാ​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ണ്ടോ എ​ന്ന ക്രൂ​വി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് ഭാ​ഗ്യ​വ​ശാ​ൽ മ​റു​പ​ടി​യു​ണ്ടാ​യി. യാ​ത്ര​ക്കാ​രു​ടെ കൂ​ട്ട​ത്തി​ൽ ഒ​രു ഡോ​ക്ട​റും ന​ഴ്സു​മു​ണ്ടാ​യി​രു​ന്നു.

വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു ഭാ​ഗം താ​ത്കാ​ലി​ക പ്ര​സ​വ​മു​റി​യാ​ക്കി മാ​റ്റു​ക​യും ഡോ​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യും ചെ​യ്തു. അ​മ്മ​യും കു​ഞ്ഞും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കു​ഞ്ഞി​ന്‍റെ ജ​ന​ന​ത്തി​ന് പി​ന്നാ​ലെ റോ​മി​ലേ​ക്കു​ള്ള യാ​ത്ര തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് പൈ​ല​റ്റ് തീ​രു​മാ​നി​ച്ചു. അ​മ്മ​യ്ക്കും കു​ഞ്ഞി​നും എ​ത്ര​യും വേ​ഗം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വി​മാ​നം തി​രി​കെ ഡാ​ക്ക​റി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​വി​ട്ടു. വി​മാ​ന​ത്തി​നു​ള്ളി​ൽ ഒ​രു കു​ഞ്ഞ് ജ​നി​ക്കു​ന്ന​ത് ഐ​ടി​എ എ​യ​ർ​വേ​യ്‌​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ്.

Related posts

Leave a Comment