ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് എസ്തർ അനിൽ. ദൃശ്യം സീരിസിന്റെ ഭാഗമായതോടെയാണ് എസ്തർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. സീരിസിന്റെ മൂന്നാം ഭാഗം തിയറ്റർ റിലീസിന് തയാറെടുക്കുകയാണ്. സിനിമയുടെ പ്രമോഷൻ പ്രോഗ്രാമുകളിൽ സജീവമായി എസ്തറുമുണ്ട്. ഇതുവരെയുള്ള സിനിമ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിന് ഇടയിലാണ് ഭാസ്കർ ദി റാസ്ക്കൽ സിനിമയുടെ ഓഡീഷനിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവവും താരം വെളിപ്പെടുത്തിയത്.
ഭാസ്കർ ദി റാസ്ക്കൽ സിനിമയുടെ ഓഡീഷനിൽ ഞാനും പങ്കെടുത്തിരുന്നു. എന്നെ മാറ്റിയതല്ല. ഓഡീഷനിൽ എനിക്ക് സെലക്ഷൻ കിട്ടിയില്ല. അന്ന് അതിൽ എനിക്ക് വിഷമമുണ്ടായിരുന്നു. കാരണം അതുവരെ ഞാൻ ചെയ്ത കഥാപാത്രങ്ങളെല്ലാം നാടൻ ടച്ചുള്ളവയായിരുന്നു. പക്ഷേ, ഭാസ്കർ ദി റാസ്ക്കലിലേക്ക് ഗ്ലാം റോളായതുകൊണ്ടാണ് അത് ചെയ്യാൻ ആഗ്രഹിച്ചിരുന്നു.
മാത്രമല്ല മമ്മൂട്ടി അങ്കിളും നയൻതാരയുമൊക്കെയാണല്ലോ നായകനും നായികയും. അനിഖയാണ് ആ റോൾ പിന്നീട് ചെയ്തത്. അനിഖയാണ് ആ റോളിന് ബെസ്റ്റും ചേരുന്നതും. നയൻതാരയുടെ അതേ ഫേസ്കട്ടുമാണല്ലോ താരത്തിന്. ആ ഓഡീഷനിൽ പങ്കെടുത്തത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. ദൃശ്യം കഴിഞ്ഞ സമയത്തായിരുന്നു ഓഡീഷനിൽ പങ്കെടുത്തത്.
ആ സമയത്ത് എന്റെ മാതാപിതാക്കളായിരുന്നു ഞാൻ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നതും ഓഡീഷൻ പോലുള്ളവയ്ക്ക് എന്നെ കൊണ്ടുപോയിരുന്നതും. മോൾക്ക് സിനിമ കിട്ടണം. അവൾ സിനിമ ചെയ്യണമെന്ന ആഗ്രഹം അവർക്കുണ്ടായിരുന്നു. അന്നു ഞാൻ സിനിമയുമായി അത്ര അറ്റാച്ച്ഡായിരുന്നില്ല. എനിക്കു വളരെ ചെറിയ പ്രായമാണ് അന്ന്. ഭാസ്കർ ദി റാസ്ക്കലിൽ സെലക്ഷൻ കിട്ടാതിരുന്നപ്പോൾ തന്നെ എനിക്ക് ആ പ്രായത്തിൽ വിഷമം തോന്നിയിരുന്നു. അങ്ങനൊരു സാഹചര്യത്തിൽ സിനിമയുമായി ഞാൻ കൂടുതൽ അറ്റാച്ച്ഡായിരുന്നുവെങ്കിൽ ഒന്നും ചെയ്യാൻ പറ്റാത്ത തരത്തിൽ വിഷമം വന്നുപോകുമായിരുന്നു എന്ന് അനിഖ പറഞ്ഞു.
