ചെങ്ങളായി: ഇരിക്കൂർ മണ്ഡലം നിയുക്ത എംഎൽഎ സജീവ് ജോസഫിന് മുന്നറിയിപ്പുമായി ചുഴലി ചാലിൽവയലിൽ ഫ്ലക്സ് ബോർഡ്. ഇന്നലെ രാത്രിയാണ് ബോർഡ് സ്ഥാപിച്ചത്.
“സജീവ് ജോസഫിനോട് ഒന്നു പറഞ്ഞേക്കാം, വോട്ട് ചെയ്ത ജനങ്ങളെയും പ്രവർത്തകരെയും വിഡ്ഢികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജിവച്ച് സീറ്റ് ഒഴിഞ്ഞാൽ, ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പ് ആയിരുന്നു എന്ന് ഞങ്ങളും വിധി എഴുതും’ എന്നാണ് സജീവ് ജോസഫിന്റെ ഫോട്ടോ സഹിതമുള്ള ഫ്ലക്സിലുള്ളത്.ചാലിൽവയൽ യുവാക്കൾ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
